ചെന്നൈ - മുംബൈ ഫൈനല്‍

മുംബൈ| WEBDUNIA|
തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ ലക്‍ഷ്യമിട്ടെത്തിയ ഡെക്കാന്‍ ചാര്‍ജേഴ്സിന്റെ സ്വപ്നങ്ങള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് മുന്നില്‍ തകര്‍ന്നു. രണ്ടാം സെമിഫൈനലില്‍ ഡെക്കാനെ 38 റണ്‍സിന് തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍കിംഗ്സ് മൂന്നാമത് ഐ പി എല്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു.

വേഗംകുറഞ്ഞ വിക്കറ്റില്‍ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഡെക്കാന്‍ 19.2 ഓവറില്‍ 104 റണ്‍സിന് പുറത്തായി. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ബോളിങറാണ് ചെന്നൈയുടെ വിജയ ശില്‍പി.

ടോസ്‌ നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് ആദ്യം നഷ്ടപ്പെട്ടത് മാത്യു ഹെയ്‌ഡനെ (8)യാണ്. അടുത്ത ഓവറില്‍ മുരളി വിജയ്‌യും (15) മടങ്ങി. ചെന്നൈയുടെ ബാറ്റിംഗ് പ്രതീക്ഷ സുരേഷ് റെയ്‌ന (2) ഗില്‍ക്രിസ്റ്റിന്റെ കൈയിലെത്തിയതോടെ ചെന്നൈയുടെ പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നു. 32 പന്തില്‍ മൂന്ന്‌ ഫോറടക്കം സ്കോറിംഗ് ഉയര്‍ത്തിയ നായകന്‍ ധോണി 30 റണ്‍സെടുത്ത് മടങ്ങി‌. 41 പന്ത്‌ നേരിട്ട ബദരി മൂന്ന്‌ ഫോറും ഒരു സിക്‌സുമടിച്ച് മികച്ചു നിന്നെങ്കില്‍ വെടിക്കെറ്റ് ബാറ്റിംഗ് നടത്താനായില്ല.

താരതമ്യേന ചെറിയ ലക്‍ഷ്യം പിന്തുടര്‍ന്ന ഡെക്കാനെതിരെ ഉജ്വലമായി പന്തെറിഞ്ഞ ചെന്നൈ തുടക്കം മുതല്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. അശ്വിനും ബോളിങറും തുടങ്ങിവെച്ച ആക്രമണം അതേ മൂര്‍ച്ചയില്‍ മുരളീധരനും മോര്‍ക്കലും ജകതിയും പന്തെറിഞ്ഞു.

ഗില്‍ക്രിസ്റ്റിനെയും (15) സുമനെയും (4) തുടക്കത്തില്‍ പറഞ്ഞയച്ച ബോളിങറാണ് ഡെക്കാന്റെ നാശം തുടങ്ങിവെച്ചത്. രോഹിത് ശര്‍മയെ (2) മടക്കിയയച്ച് മോര്‍ക്കല്‍ തകര്‍ച്ചക്ക് ആക്കംകൂട്ടിയപ്പോള്‍ ഗിബ്സിനെയും (18) മിശ്രയെയും (2) പറഞ്ഞയച്ച് ജകതി ടീമിനെ വിജയത്തിലേക്കു നയിച്ചു. ഞായറാഴ്ച ഫൈനലില്‍ ചെന്നൈ മുംബൈയെ നേരിടും. നാളെ ലൂസേഴ്‌സ്‌ ഫൈനലില്‍ ബാംഗ്ലൂര്‍ ഡെക്കാനെ നേരിടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :