മുംബൈ|
WEBDUNIA|
Last Modified ബുധന്‍, 25 മെയ് 2011 (09:39 IST)
PRO
PRO
ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐ പി എല്ലിന്റെ നാലാം സീസണിന്റെ ഫൈനലിലെത്തുന്ന ആദ്യ ടീമായി. ഒന്നാം പ്ലേ ഓഫില്‍ ബാംഗ്ലൂര്‍ റോയല്‍സ് ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തിയാണ് ചെന്നൈ ഫൈനലിലെത്തിയത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 176 റണ്‍സിന്റെ വിജയലക്‍ഷ്യം 19.4 ഓവറില്‍ നാല് വിക്കറ്റുകളുടെ നഷ്ടത്തില്‍ മറികടന്നു. ഈ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഫൈനലിലെത്താന്‍ ബാംഗ്ലൂരിലെ ഇനിയും അവസരമുണ്ട്. ബുധനാഴ്ച നടക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിലെ വിജയികളെ പരാജയപ്പെടുത്തിയാല്‍ ബാംഗ്ലൂരിന് ഫൈനലിലെത്താം.
ടോസ് നേടിയ ചെന്നൈ നായകന്‍ ധോണി ബാംഗ്ലൂരിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. വിരാട് കോഹ്‌ലിയുടെ (44 പന്തുകളില്‍ പുറത്താവാതെ 70) അര്‍ധസെഞ്ച്വറിയുടെ മികവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ 175 റണ്‍സ് എടുത്തു. മായങ്ക് അഗര്‍വാള്‍(34), പോമര്‍ബാഷ്(29) എന്നിവരും തിളങ്ങി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈക്ക് വേണ്ടി പോരാടിയത് അര്‍ധസെഞ്ച്വറി നേടിയ സുരേഷ് റെയ്നയും (50 പന്തുകളില്‍ പുറത്താവാതെ 73) ധോണിയും (19 പന്തുകളില്‍ 29), ബദരിനാഥും(32പന്തുകളില്‍ 34) ആണ്. തുടക്കത്തില്‍ തകര്‍ച്ച നേരിട്ട ചെന്നൈ അവസാന ഓവറുകളില്‍ മികച്ച രീതിയില്‍ ബാറ്റ് വീശി വിജയം പിടിച്ചെടുക്കുകയായിരുന്നു.