ചെന്നൈ ജയിച്ചു മടങ്ങി

ഡര്‍ബന്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
യോര്‍ക്ക്ഷെയറിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍കിംഗ്സ് ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ തങ്ങളുടെ പോരാട്ടത്തിന് അവസാനം. നിലവിലെ ഐ പി എല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് പിന്നാലെയാണ് രണ്ടുവട്ടം ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍കിംഗ്സും ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ക്രിക്കറ്റിനോട് വിടപറഞ്ഞത്.

ചെന്നൈ എട്ടു പോയന്റോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളും തോറ്റതോടെ ചെന്നൈ പുറത്താവുമെന്ന് ഉറപ്പായിരുന്നു. യോര്‍ക്ക്ഷയര്‍ ഉയര്‍ത്തിയ 141 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കിനില്‌ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടക്കുകയായിരുന്നു. 38 പന്തില്‍ 47 റണ്‍സെടുത്ത മധ്യനിരക്കാരന്‍ സുബ്രഹ്മണ്യം ബദരിനാഥാണ് കളിയിലെ കേമന്‍. സ്‌കോര്‍: യോര്‍ക്ക്ഷയര്‍ 20 ഓവറില്‍ 6ന് 140; ചെന്നൈ 19 ഓവറില്‍ 6ന് 141.

ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന ടോസ് ജയിച്ച് എതിരാളികളെ ബാറ്റിങ്ങിനുവിടുകയായിരുന്നു. ബൗളിങ് മികവിലൂടെ മുന്‍നിര ബാറ്റ്‌സ്മാന്മാരെ തളച്ചിടാന്‍ ചെന്നൈ ബൗളര്‍മാരായ ഡഗ് ബോളിഞ്ജര്‍ക്കും അശ്വിനും ബെന്‍ ഹില്‍ഫെനോസിനും ആല്‍ബി മോര്‍ക്കലിനും കഴിഞ്ഞു.

26 റണ്‍സെടുക്കുമ്പോഴേക്കും ഓപ്പണര്‍മാരുടെ വിക്കറ്റ് നഷ്ടപ്പെട്ട് സമ്മര്‍ദ്ദത്തിലായ ചെന്നൈയെ ക്യാപ്റ്റന്‍ റെയ്‌ന(31), ബദരിനാഥ്, ധോനി(23 പന്തില്‍ 32) എന്നിവരുടെ ബാറ്റിങ്ങാണ് കരകയറ്റിയത്. വിക്കറ്റ് കീപ്പറുടെ റോളില്‍ നിന്നും മാറി ബൗളറായി രംഗത്ത് വന്ന രണ്ട് ഓവര്‍ എറിഞ്ഞ ധോനി 25 റണ്‍സും വഴങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :