ചാമ്പ്യന്‍സ്‌ട്രോഫി ക്രിക്കറ്റ്‌: ഇംഗ്ലണ്ടിനു സെമി പ്രവേശനം

കാര്‍ഡിഫ്‌| WEBDUNIA|
PRO
ചാമ്പ്യന്‍സ്‌ട്രോഫി ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ ന്യൂസിലാന്‍ഡിനെതിരേ ആതിഥേയരായ ഇംഗ്ലണ്ടിനു ജയം. മഴ കുളമാക്കിയ മത്സരത്തില്‍ 10 റണ്ണിന്‌ ജയിച്ചതോടെ ഇംഗ്ലണ്ട്‌ സെമി ടിക്കറ്റുറപ്പിച്ചു. 24 ഓവറായി ചുരുക്കിയ കളിയില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ 23.3 ഓവറില്‍ 169 റണ്ണിന്‌ എല്ലാവരും പുറത്തായി.

മറുപടി പറഞ്ഞ ന്യൂസിലാന്‍ഡിന്‌ എട്ടുവിക്കറ്റിന്‌ 159 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. ഇംഗ്ലണ്ടിനുവേണ്ടി ക്യാപ്‌റ്റന്‍ കുക്ക്‌ (64) ടോപ്‌സ്കോററായപ്പോള്‍ കിവീസ്‌ നിരയില്‍ വില്യംസണ്‍ (67) ആന്‍ഡേഴ്‌സണ്‍ (30) എന്നിവര്‍ പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. ഇംഗ്ലണ്ടിനുവേണ്ടി ആന്‍ഡേഴ്‌സണ്‍ മൂന്നും ബൊപാരയും ബ്രസ്‌നനും രണ്ടുവിക്കറ്റ്‌ വീതവും വീഴ്‌ത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :