ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍ നിന്ന് മാറ്റി

ന്യൂഡല്‍ഹി| WEBDUNIA|
എട്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റ് പാകിസ്ഥാനില്‍ നിന്ന് മാറ്റാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍ തീരുമാനിച്ചു. സുരക്ഷാ കാരണങ്ങളാണ് വേദിമാറ്റാനുള്ള കാരണം.

2008 സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളിലാണ് മല്‍‌സരം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ മാരിയറ്റ് ഹോട്ടലിലുണ്ടായ തിവ്രവാദി ആക്രമണങ്ങളെത്തുടര്‍ന്ന് ഏതാനും രാജ്യങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് ടീമിനെ അയക്കാന്‍ തയ്യാറാവാഞ്ഞതിനാല്‍ മല്‍‌സരം നീട്ടിവയ്ക്കുകയായിരുന്നു.

എന്നാല്‍ സുരക്ഷ സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഈ രാജ്യങ്ങള്‍ പാക് പര്യടനത്തിന് ഇനിയും സമ്മതം മൂളിയിട്ടില്ല. ഈ സാഹചര്യത്തില്‍, പെര്‍ത്തില്‍ നടന്ന രണ്ടു ദിവസത്തെ ഐ‌സി‌സി ബോര്‍ഡ്‌ യോഗം വേദി മാറ്റാന്‍ തിരുമാനിക്കുകയായിരുന്നു. പുതിയ വേദി സംബന്ധിച്ച് ഏപ്രിലില്‍ ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :