ഗംഭിര്‍ മികച്ച നായകനെന്ന് ബ്രെറ്റ് ലീ

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത് ഗൌതം ഗംഭിറിന്റെ നായകന്റെ മികവുകൊണ്ട് കൂടിയായിരുന്നു. ഗംഭിര്‍ മികച്ച നായകനാണെന്ന് മുന്‍ നായകന്‍ സൌരവ് ഗാംഗുലിയടക്കമുള്ളവര്‍ അഭിപ്രാ‍യപ്പെട്ടിരുന്നു. ഗംഭിറിന്റെ നായക മികവിനെ പ്രശംസിച്ച് ഏറ്റവും ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത് ഓസ്ട്രേലിയന്‍ ബൌളര്‍ ബ്രെറ്റ് ലീയാണ്.

വ്യത്യസ്ത രാജ്യങ്ങളിലുള്ള താരങ്ങളെ പോലും മികവോടെ നയിക്കാന്‍ ഗംഭിറിനായെന്ന് ലീ പറയുന്നു. ഗംഭിര്‍ മികച്ച പോരാളിയാണ്. സഹതാരങ്ങളോടുള്ള ഗംഭിറിന്റെ പെരുമാറ്റവും പ്രശംസയര്‍ഹിക്കുന്നതാണെന്ന് ലീ പറയുന്നു.

ഫീല്‍ഡിന് പുറത്തും ഗംഭിറിന്റെ പെരുമാറ്റം ആരെയും ആകര്‍ഷിക്കുന്നതാണെന്നും ലീ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :