ഓസീസ് വൈസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക് കടുത്ത പുറംവേദന മൂലം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് പിന്മാറിയേക്കും. പുറംവേദന മൂലം നെറ്റ് പ്രാക്ടീസില്‍ നിന്നും ക്ലാര്‍ക്ക് പലപ്പോഴും വിട്ടുനില്‍ക്കുകയാണ്.
വ്യാഴാഴ്ച്ചയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റ് ആരംഭിക്കുക. ക്ലാര്‍ക്കിന്റെ അഭാവം കംഗാരുക്കള്‍ക്ക് കനത്ത തിരിച്ചടിയാകും. ഇടം കയ്യന്‍ ഓഫ് സ്പിന്നറായ ക്ലാര്‍ക്ക് ബാറ്റിംഗിലും ടീമിന് മുതല്‍ക്കൂട്ടായിരുന്നു.
പുറം വേദനയില്‍ ക്ലാര്‍ക്കും ദു:ഖിതനാണ്. ജോഹന്നാസ്ബര്‍ഗിലെത്തിയ ശേഷം വേദനയ്ക്ക് കുറവുണ്ടെന്നും ടെസ്റ്റില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ക്ലാര്‍ക്ക് പറഞ്ഞു.
ഓരോ ദിവസവും ബാറ്റിംഗില്‍ കൂടുതല്‍ സമയം പരിശീലനം നടത്താന്‍ കഴിയുന്നുണ്ടെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.