ക്യാപ്റ്റന്‍ മാറുന്നത് ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യും: റമീസ് രാജ
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ബുധന്‍, 16 ജനുവരി 2013 (10:57 IST)
PRO
PRO
ക്യാപ്റ്റന്‍ മാറുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഏറെ ഗുണം ചെയ്യുമെന്ന് പാകിസ്ഥാന് ടീം മുന്‍ ക്യാപ്റ്റന്‍ റമീസ് രാജ. മഹേന്ദ്ര സിംഗ് ധോണി ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ദേശീയ ചാനലിനു നല്കിയ അഭിമുഖത്തിലാണ് റമീസ് രാജ ഇക്കാര്യം പറഞ്ഞത്.
ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് ധീരമായ തീരുമാനം എടുക്കാനാവുന്നില്ലെന്നും റമീസ് രാജ പറഞ്ഞു. പാക് ടീമിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ഇന്ത്യ ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 127 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം നേടിയിരുന്നു. 14 ഓവര്‍ ബാക്കി നില്‍ക്കെ 158 റണ്‍സെടുത്ത് ഇംഗ്ലണ്ടിന്റെ എല്ലാവരും പുറത്തായ്. 6 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 285 റണ്‍സ് നേടിയിരുന്നു.
രവീന്ദ്ര ജഡേജയുടെയും റെയ്നയുടെയും അര്‍ധ സെഞ്ചുറിയും ധോണിയുടെ അവസാന ഓവറുകളിലെ തകര്‍പ്പന്‍ പ്രകടനവും ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചിരുന്നു. രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദ മാച്ച്.