കൊച്ചി ഏകദിനം; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം, സച്ചിന്റെ വിരമിക്കലിനു കുറക്കാനാവാതെ കൊച്ചിയുടെ ആവേശം
കൊച്ചി|
WEBDUNIA|
PTI
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മ്മയുടെയും അര്‍ദ്ധ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ 6 വിക്കറ്റിനാണ് ജയിച്ചത്.
ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് 48.4 ഓവറില്‍ 211 റണ്ണിന് ഓള്‍ഔട്ടായി. മറുപടിക്കായി ഇറങ്ങിയ 35.2 ഓവറില്‍ ലക്ഷ്യം കണ്ടു. ഇതോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിനു മുന്നിലെത്തി.
ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍ നേടി വെസ്‌റ്റിന്‍ഡീസിന്റെ ഇതിഹാസതാരം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡിനൊപ്പം വിരാട്കോഹ്ലിയെത്തുകയും ചെയ്തു.
സുരേഷ് റെയ്‌ന (0),നായകന്‍ എം.എസ്. ധോണിയും (ഏഴു പന്തില്‍ 13) യുവ്‌രാജ് സിംഗ് (16), ശിഖര്‍ ധവാന്‍ (അഞ്ച്), രോഹിത് ശര്‍മയും (72) കോഹ്‌ലിയും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ നേടിയ 133 റണ്ണിന്റെ കൂട്ടുകെട്ട് ഇന്ത്യക്കു വിജയവഴിയൊരുക്കി. 81 പന്തില്‍ ഒരു സിക്‌സറും എട്ടു ഫോറുകളുമടക്കമാണു രോഹിത് 72 റണ്ണെടുത്തത്.
ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ബ്രാവോ ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ ഓവറില്‍ തന്നെ റണ്ണൌട്ടായി ഓപ്പണര്‍ ക്രിസ് ഗെയ്‌ല്‍ പുറത്തായി. ഗെയ്‌ലിനു പരുക്കേല്‍ക്കുകയും ചെയ്തു.
ഇന്ത്യക്കു വേണ്ടി ഇടംകൈയന്‍ സ്‌പിന്നര്‍ രവീന്ദ്ര ജഡേജയും സുരേഷ് റെയ്‌നയും മൂന്നു വിക്കറ്റ് വീതമെടുത്തു. സച്ചിന്റെ വിരമിക്കല്‍ ആവേശമൊന്നും കുറച്ചിലെന്ന് തെളീയിച്ചത് കൊച്ചി സ്‌റ്റേഡിയത്തില്‍ കാണാന്‍ കഴിഞ്ഞ ക്രിക്കറ്റ് ലഹരിയില്‍ മതിമറന്ന ആരാധകരെയായിരുന്നു.