കൊച്ചി ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തിന് വേദിയാകും

കൊച്ചി| WEBDUNIA|
PRO
PRO
കൊച്ചിയില്‍ വീണ്ടും രാജ്യാന്തര ക്രിക്കറ്റ് മത്സരം നടക്കും. ഇന്ത്യയും ഇംഗ്ലണ്ടുമാണ് കൊച്ചിയില്‍ ഏറ്റുമുട്ടുക. കൊച്ചിയില്‍ മത്സരം നടത്തുന്നതിനായുള്ള അനുമതി ബിസിസിഐ ഉടന്‍ നല്‍കുമെന്നാന് റിപ്പോര്‍ട്ട്. ഡിസംബറിലായിരിക്കും മത്സരം നടക്കുക.

ഏഴ് ഏകദിനങ്ങള്‍ അടങ്ങിയ പരമ്പരയിലെ ഒരു മത്സരമാണ് കൊച്ചിയില്‍ നടക്കുക. ഇതിന് മുമ്പ് 2006 ഏപ്രിലില്‍ ഇന്ത്യ - ഇംഗ്ളണ്ട് ഏകദിന മത്സരം കൊച്ചിയില്‍ നടന്നിട്ടുണ്ട്. അന്ന് ഇന്ത്യയായിരുന്നു ജയിച്ചിരുന്നത്.

മൊത്തം ഏഴ് തവണയാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം രാജ്യന്തര ഏകദിന മത്സരത്തിന് വേദിയായിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :