കെവിന്‍ പീറ്റേഴ്സണ്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ക്യാപ്ടന്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 19 മാര്‍ച്ച് 2014 (11:44 IST)
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്സണ്‍ നയിക്കും. ദിനേഷ്‌ കാര്‍ത്തിക്‌ ആണു ഡല്‍ഹി ടീം വൈസ്‌ ക്യാപ്റ്റന്‍.

2010ല്‍ ഇംഗ്ലണ്ട്‌ ലോകകപ്പ്‌ നേടിയപ്പോള്‍ പീറ്റേഴ്സണ്‍ ആയിരുന്നു മാന്‍ ഓ‍ഫ്‌ ദ്‌ ടൂര്‍ണമെന്റ്‌. 2012ല്‍ ഡല്‍ഹി ടീമിലെത്തിയ പീറ്റേഴ്സണ്‍ ആദ്യ സീസണില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നു 305 റണ്‍സ്‌ നേടി. കഴിഞ്ഞ സീസണില്‍ പരുക്കുമൂലം കളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ടീമിനൊപ്പം ഏറെ സമയം പീറ്റേഴ്സണ്‍ ചെലവഴിച്ചിരുന്നു.

ഒന്‍പതുകോടി രൂപയ്ക്കാണ്‌ ഇത്തവണ ഡല്‍ഹി ടീം പീറ്റേഴ്സണെ സ്വന്തമാക്കിയത്‌. അതേ സമയം കിങ്ങ്സ്‌ ഇലവന്‍ പഞ്ചാബിനെ ഓ‍സ്ട്രേലിയയുടെ ട്വന്റി20 നായകന്‍ ജോര്‍ജ്‌ ബെയ്‌ലിയും നയിക്കും. ജോര്‍ജ്‌ ബെയ്‌ലിയെ 3.25 കോടി രൂപയ്ക്കാണു പഞ്ചാബ്‌ സ്വന്തമാക്കിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :