കുംബ്ലെ ഇനി മുംബൈയുടെ ഉപദേശകന്‍

മുംബൈ| WEBDUNIA|
PRO
PRO
ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ ഉപദേശകനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ ചുമതലയേറ്റു. നേരത്തെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ മുഖ്യ ഉപദേശകനായിരുന്ന കുംബ്ലെ ഐപിഎല്‍ ആറാം സീസണ്‍ മുതല്‍ മുംബൈയുടെ മുഖ്യ ഉപദേശകനായി പ്രവര്‍ത്തിക്കും.

ഐപിഎല്ലിലെ പ്രമുഖ ടീമായ മുംബൈ ഇന്ത്യന്‍സിനൊപ്പം അണിനിരക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന്‌ കുംബ്ലെ പ്രതികരിച്ചു. ടീം അംഗം, ക്യാപ്റ്റന്‍, ഉപദേശകന്‍ എന്നീ നിലകളില്‍ റോയല്‍ ചാലഞ്ചേഴ്സില്‍ ഉണ്ടായിരുന്ന കാലം നന്നായി ആസ്വദിച്ചെന്ന്‌ കുംബ്ലെ പറഞ്ഞു.

നേരത്തെ റോയല്‍ ചലഞ്ചേഴ്സിന്റെ ക്യാപ്റ്റനായും കുംബ്ലെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009ല്‍ ടീമിനെ ഐ പി എല്‍ ഫൈനലില്‍ എത്തിച്ചതും കുംബ്ലെയുടെ മിടുക്കാണ്

നിലവില്‍ കുംബ്ലെ ഐസിസി ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാനും കര്‍ണാകട ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രസിഡന്റുമായി പ്രവര്‍ത്തിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :