വെല്ലിംഗ്ടണ്‍|
WEBDUNIA|
Last Modified ഞായര്‍, 23 ഓഗസ്റ്റ് 2009 (11:06 IST)
PRO
ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ക്യാപ്റ്റന്‍ ഡാനിയേല്‍ വെറ്റോറിയെയും കോച്ച് ആന്‍ഡി മോള്സിനെയും സെലക്ഷന് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി. സെലക്ഷന് നടപടികളിലെ പിഴവുകള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം.
ക്രിയാത്മനടപടിയെന്നാണ് ഇതിനെ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വിശേഷിപ്പിച്ചത്. ക്യാപ്റ്റനും കോച്ചിനും നേരിട്ട് അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ള അവസരമാണ് ഇതിലൂടെ സാധ്യമാകുന്നതെന്ന് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ജസ്റ്റിന് വോഗന് പറഞ്ഞു.
നേരത്തെ തന്നെ ഇക്കാര്യം ന്യൂസിലാന്‍ഡ് ബോര്‍ഡ് തീരുമാനിച്ചിരുന്നു. സെലക്ഷന് നടപടികളില്‍ നേരിട്ടിടപെടാന്‍ സാഹചര്യമൊരുക്കണമെന്ന് വെറ്റോറിയും ബോര്‍ഡ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.