കിവീസിന് ടോസ്; ഇന്ത്യയ്ക്ക് ബാറ്റിംഗ്

വെല്ലിംഗ്ടണ്‍:| WEBDUNIA|
ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്‍റി20യില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൌളിംഗ് തെരഞ്ഞെടുത്തു. രോഹിത് ശര്‍മയ്ക്ക് പകരം രവിന്ദ്ര ജഡേജയുമായാണ് ഇന്ത്യ ഇന്നിറങ്ങിയിരിക്കുന്നത്.

ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡില്‍ നിന്നേറ്റ അപ്രതീക്ഷിത പരാജയത്തിന്‍റെ മുറിവുണക്കാ‍ന്‍ ധോണിക്കും കൂട്ടര്‍ക്കും ഇന്ന് വിജയം അനിവാര്യമാണ്. ആദ്യമത്സരത്തിലെ ആധികാരിക ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഡാനിയേല്‍ വെറ്റോറിയുടെ കീവിപ്പട.

ചെറിയ ഗ്രൌണ്ടിലെ വലിയ ആവേശമാണ് ആദ്യ കളിയില്‍ ഇന്ത്യയുടെ കുഴി തോണ്ടിയത്. വന്നവരെല്ലാം ആളിക്കത്തി എരിഞ്ഞടങ്ങിയപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ സുരേഷ് റെയ്‌ന മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ആദ്യ മത്സരത്തിലെ തെറ്റുകള്‍ തിരുത്തി മടങ്ങിവരുമെന്ന ധോണിയുടെ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. ആദ്യകളിയില്‍ രണ്ട് വിക്കറ്റുകള്‍ വീതം കൊയ്ത ബ്രെയ്നും ബട്‌ലറുമാണ് ഇന്ത്യയ്ക്ക് ഏറെ വെല്ലുവിളിയുയര്‍ത്തുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :