ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് തകര്‍പ്പന്‍ ജയം. കിംഗ്സ് ഇലവന് പഞ്ചാബിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഡല്‍ഹി ഈ സീസണില്‍ സെമിഫൈനലില്‍ എത്തുന്ന ആദ്യ ടീമായി.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ 136 റണ്‍സ് ആണ് എടുത്തത്. 35 പന്തുകളില്‍ അഞ്ചു ബൌണ്ടറിയും ഒരു സിക്സുമായി ഹസി 40 റണ്‍സെടുത്തു. മന്ദീപ് സിംഗ് 12 പന്തുകളില്‍ 21 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ഒരോവര്‍ ബാക്കി നില്‍ക്കേ ലക്ഷ്യം കണ്ടു. ജയവര്‍ധന 49 പന്തുകളില്‍ നിന്ന് എട്ടു ബൌണ്ടറിയുമായി 56 റണ്‍സെടുത്തു. നമാന്‍ ഓജ 29 പന്തുകളില്‍ നിന്ന് മൂന്നു ബൌണ്ടറിയും രണ്ടു സിക്സുമായി 34 റണ്‍സെടുത്തു.