ഒന്നും നഷ്ടപ്പെടാനില്ലാത്തവരോട് കളിക്കുമ്പോള്‍ സൂക്ഷിക്കണം: ധോണി

കൊളംബോ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
അഫ്‌ഗാനിസ്ഥാനെതിരെ നേടിയ വിജയം മികച്ചതാണ്, എന്നാല്‍ ഈ വിജയം ടീമിന്റെ വലിയ നേട്ടമായി കാണുന്നില്ലെന്ന് ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ് ധോണി. അഫ്‌ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിനു ശേഷമുള്ള ചടങ്ങില്‍ സംസാരിക്കവെയാണ് ധോണി ഇക്കാര്യം പറഞ്ഞത്.

അഫ്‌ഗാനിസ്ഥാന്‍ നന്നായി കളിച്ചുവെന്ന് ധോണി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നു, എന്നാല്‍ ഈ വിജയം തങ്ങള്‍ക്ക് മാനസികമായി പൂര്‍ണ്ണസന്തോഷം നല്‍കിയില്ലെന്ന് ധോണി പറഞ്ഞു. ടീമിന്റെ പല മേഖലകളിലും തങ്ങള്‍ മെച്ചപ്പെടാനുണ്ട്. ബൌളിംഗ് മേഖലയില്‍ നിന്നും ഇനിയും മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

ഒന്നും നഷ്ടപ്പെടാനില്ലാത്ത ടീമുകളോട് കളിക്കുമ്പോള്‍ ഏറെ സൂക്ഷിക്കണം. വിരാട് കോഹ്‌ലിയുടെ പ്രകടനത്തില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും ധോണി പറഞ്ഞു. ഞായറാ‍ഴ്‌ച ഇംഗ്ലണ്ടിനോടാണ് ഏറ്റുമുട്ടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :