ഒന്നാം ദിനം: ലങ്ക 85/2

കൊളം‌ബൊ| WEBDUNIA|
മഴ നിറം കെടുത്തിയ ഇന്ത്യാ ശ്രീലങ്കാ ടെസ്റ്റ് പരമ്പരയിലെ ആദ്യ ദിനത്തില്‍ ശ്രീലങ്കന്‍ ബാറ്റിങ്ങിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. സ്കോര്‍ 57ല്‍ എത്തിയപ്പോള്‍ രണ്ട് വിക്കറ്റുകള്‍ നഷടമാക്കിയ ആതിഥേയര്‍ ആദ്യ ദിവസം വെളിച്ചക്കുറവ് കാരണം കളി നിര്‍ത്തുമ്പോള്‍ രണ്ട വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സ് എടുത്തിട്ടുണ്ട്.

തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റേങ്കിലും ഓപ്പണര്‍ വര്‍ണപുരയുടെ ഉത്തരവാദിത്വത്തൊടെയുള്ള ബാറ്റിങ്ങാണ് ലങ്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. അമ്പത് റണ്‍സോടെ വര്‍ണപുരയും 16 റണ്‍സെടുത്ത നായകന്‍ മഹേല ജയവര്‍ദ്ധനെയുമാണ് ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ക്രീസില്‍‌.

മഴ കാരണം വൈകിയ മത്സരത്തിന്‍റെ ടോസ് നടന്നത് ഉച്ചഭക്ഷണത്തിന് തൊട്ട് മുന്‍പായിരുന്നു. ടോസ് നേടിയ ലങ്കന്‍ നായകന്‍ മഹേല ജയവര്‍ദ്ധനെ ബാറ്റിങ്ങ് തെരഞ്ഞെടുത്തെങ്കിലും ചായ സമയത്തിന് ശേഷം മാത്രമാണ് മത്സരം ആരംഭിക്കാനായത്. ലങ്കയക്കായി വാന്‍ഡോര്‍റ്റും. വര്‍ണപുരയുമാണ് ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്തത്. ഇന്ത്യന്‍ ബൌളിങ്ങിന് സാഹിര്‍ ഖാനും തുടക്കമിട്ടു. കളിയിടെ നാലാം ഒവറില്‍ മൂന്നു റണ്‍ മാത്രമെടുത്ത വാന്‍ഡോര്‍റ്റ് ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ കീപ്പര്‍ കാര്‍ത്തിക്ക് പിടിച്ച് പുറത്തായതോടയാണ് ലങ്കയ്ക്ക് ആദ്യ പ്രഹരമേറ്റത്. ലങ്കന്‍ സ്കോര്‍ ഏഴു റണ്‍സ് മാത്രമായിരുന്നപ്പോഴായിരുന്നു ഓപ്പണറുടെ പുറത്താകല്‍.

തുടര്‍ന്ന് ക്രീസിലെത്തിയ ഉപനായകന്‍ സംഗകാര വര്‍ണപുരയുമായി ചേര്‍ന്ന് സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ആതിഥേയരുടെ സ്കോര്‍ 57 ല്‍ എത്തിയപ്പോള്‍ സാഹിര്‍ ഖാന്‍ സംഗകാരയെ കീഴടക്കി. രാഹുല്‍ ദ്രാവിഡ് എടുത്ത ക്യാച്ചിലൂടെയായിരുന്നു അപകടകാരിയായ സംഗകാരയുടെ പുറത്താകല്‍.

സംഗകാരയ്ക്ക് പിന്നാലെയെത്തിയ നായകന്‍ മഹേല ജയവര്‍ദ്ധനെ വര്‍ണപുരയുമായി ചേര്‍ന്ന് ലങ്കന്‍ ഇന്നിങ്ങ്‌സിന് നങ്കൂരമിടുന്നതിനിടയിലാണ് വെളിച്ചക്കുറവ് കാരണം കളി വീണ്ടും മുടങ്ങിയത്. ഇതിനിടയില്‍ വര്‍ണപുര അര്‍ദ്ധ സെഞ്ച്വറിയും തികച്ചു. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും പിടിച്ചു നിന്ന വര്‍ണപുര 74 പന്തുകളില്‍ നിന്ന് ആറ് ബൌണ്ടറികളുടെ സഹായത്തോടെയാണ് 50 റണ്‍സ് തികച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :