ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച വാതുവയ്പ്പിനെക്കുറിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്റുല്‍ക്കറുടെ പ്രതികരണം. ഒത്തുകളി വിവാദം തന്നെ ഞെട്ടിച്ചതായി സച്ചിന് അഭിപ്രായപ്പെട്ടു. സംഭവത്തില്‍ തനിക്ക് നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ പ്രവണതകളിലൂടെ ക്രിക്കറ്റ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നതില്‍ തനിക്ക് വേദനയുണ്ടെന്നും സച്ചിന് പറഞ്ഞു.
ഒത്തുകളിയില്‍ ഐപിഎല്‍ താരങ്ങളും വാതുവയ്പ്പുകാരും ഉള്‍പ്പെടെ നിരവധി അറസ്റ്റുകള്‍ നടന്നിട്ടും ക്യാപ്റ്റന്‍ എംഎസ് ധോണിയും സച്ചിനും അടക്കമുള്ളവര്‍ പ്രതികരിച്ചിരുന്നില്ല. ഇത് വിമര്‍ശനത്തിന് വഴിവയ്ക്കുകയും ചെയ്തിരുന്നു.