ഐസിസി ഏകദിന ബോളിംഗ് റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാംസ്ഥാനത്ത്

ദു‍ബായ്‌| WEBDUNIA|
PTI
PTI
ഐസിസി ഇന്നലെ പുറത്തിറക്കിയ പുതിയ പട്ടികയില്‍ ഏകദിന ബോളിംഗ് റാങ്കിംഗില്‍ ഒന്നാംസ്ഥാനത്ത്. വിന്‍ഡീസിന്റെ സുനില്‍ നരെയ്നും ജഡേജയ്ക്കൊപ്പം ഒന്നാംസ്ഥാനം പങ്കിട്ടു. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ജഡേജയ്ക്ക് ഒരു സ്ഥാനം നഷ്ടപ്പെട്ട് നാലാമനായി.

ബാറ്റിംഗ് റാങ്കിംഗില്‍ മുന്‍‌നിരയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്‍ വിരാട്‌ കോഹ്‌ലിയാണ്. വിരാട്‌ കോഹ്‌ലിയ്ക്ക് നാലാംസ്ഥാനമാണുള്ളത്. ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി ഏഴാം സ്ഥാനത്താണ്. സുരേഷ്‌ റെയ്ന പതിനാറാം സ്ഥാനത്താണ്‌.

ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാംസ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയും രണ്ടാം സ്ഥാനത്ത് ബി ഡിവില്ലിയേഴ്സുമാണ്. ഓള്‍റൗണ്ടര്‍മാരില്‍ പാക്കിസ്ഥാന്റെ മുഹമ്മദ്‌ ഹഫീസ്‌ ഒന്നാം സ്‌ഥാനത്തും ബംഗ്ലദേശിന്റെ ഷാക്കിബ്‌ അല്‍ ഹസന്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

ബോളിംഗ് റാങ്കിംഗില്‍ ജഡേജയ്ക്ക് പുറമെ ആദ്യ ഇരുപതില്‍ ഇടം നേടാന്‍ സാധിച്ച ഇന്ത്യന്‍ ബോളര്‍മാര്‍ രവിചന്ദ്ര അശ്വിനും ഭുവനേശ്‌ കുമാറിനും മാത്രമാണ്. അശ്വിന്‍ പതിനെട്ടാം സ്ഥാനത്തും ഭുവനേശ്‌ കുമാര്‍ ഇരുപതാം സ്ഥാനത്തുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :