ഐപി‌എല്‍: ഓസീസ് പ്രതിഷേധം തണുക്കുന്നു

മെല്‍‌ബണ്‍| WEBDUNIA| Last Modified ഞായര്‍, 28 ഫെബ്രുവരി 2010 (12:17 IST)
PRO
ഐപി‌എല്‍ സുരക്ഷയില്‍ ഓസ്ട്രേലിയന്‍ താരങ്ങളുയര്‍ത്തിയ പ്രതിഷേധം തണുക്കുന്നു. ടൂര്‍ണ്ണമെന്‍റിന് നേരെ ഉയര്‍ന്ന ഭീകരാക്രമണ ഭീഷണി വിശ്വസനീയമല്ലെന്ന റിപ്പോര്‍ട്ടാണ് ഓസീസ് താരങ്ങളുടെ പ്രതിഷേധച്ചൂടില്‍ അയവു വരുത്തിയത്.

ആക്രമണ ഭീഷണി വിശ്വസനീയമല്ലെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റേഴ്സ് അസോസിയേഷന്‍ ഓസീസ് ടീമിന്‍റെ സുരക്ഷാ ഉപദേഷ്ടാവ് റെഗ് ഡിക്കാസനെ അറിയിച്ചു. എന്നാല്‍ പ്രശ്നം പൂര്‍ണ്ണമായി പരിഹരിച്ചിട്ടില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി. സുരക്ഷാ ക്രമീകരണങ്ങള്‍ ഐപി‌എല്‍ ഇനിയും വിശദീകരിച്ചിട്ടില്ലെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

സുരക്ഷാക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തിയില്ലെങ്കില്‍ കളിക്കാര്‍ ടൂര്‍ണ്ണമെന്‍റില്‍ നിന്ന് പിന്‍‌മാറുമെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പന്ത് ഇപ്പോഴും ഐപി‌എല്‍ കോര്‍ട്ടിലാണെന്നുമാണ് ക്രിക്കറ്റ് അസോസിയേഷന്‍റെ നിലപാട്. കളിക്കാര്‍ക്ക് ടൂ‍ര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്ന് തന്നെയാണ് തങ്ങളുടെ ആഗ്രഹമെന്നും എന്നാല്‍ സുരക്ഷാ കാര്യത്തില്‍ ഉറപ്പുനല്‍കാന്‍ കശിഞ്ഞിട്ടില്ലെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :