ഏകദിനത്തില്‍ പീറ്റേഴ്സണ്‌ വിശ്രമം

ലണ്ടന്‍| WEBDUNIA|
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിന്‍റെ സ്റ്റാര്‍ ബാറ്റ്സ്മാനായ കെവിന്‍ പീറ്റേഴ്സണ്‌ ടീം വിശ്രമമനുവദിച്ചു. ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ പീറ്റേഴ്സണ്‍ ഏകദിനത്തില്‍ തുടരുന്ന മോശം ഫോമാണ് ഇന്ത്യയ്ക്കെതിരായ മത്സരങ്ങളില്‍ നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്തിയതിന് പിന്നിലെന്നാണ് സൂചന. എന്നാല്‍ 31ന്‌ നടക്കുന്ന ട്വന്‍റി20 മത്സരത്തിനുള്ള 13 അംഗ ടീമില്‍ പീറ്റേഴ്സണെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പീറ്റേഴ്സന് പകരം ബെന്‍ സ്റ്റേക്സിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‍അതേസമയം, കെന്‍റിനെതിരെ സെന്‍റ് ലോറന്‍സ് ഗ്രൌണ്ടില്‍ നടന്ന പരിമിത ഓവര്‍ പരിശീലന മത്സരത്തില്‍ ഇന്ത്യ അഞ്ചു റണ്‍സിന് ജയിച്ചു.

കഴിഞ്ഞ ദിവസം നടന്ന സന്നാഹമത്സരത്തില്‍ സസക്‌സ് കൗണ്ടിയെ ആറ് വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

ടെസ്റ്റിലെ പരാജയം മറക്കുന്നതിനായി മികച്ച ജയം ലക്‍ഷ്യമിട്ടാണ് ടീം ഇന്ത്യ ഏകദിന പരമ്പരയ്ക്കൊരുങ്ങുന്നത്. സെപ്റ്റംബര്‍ മൂന്നിനാണ് ഒന്നാം ഏകദിനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :