ഏകദിന പരമ്പര: പോണ്ടിംഗ് തിരിച്ചെത്തി

മെല്‍ബണ്‍| WEBDUNIA| Last Modified ചൊവ്വ, 26 ഒക്‌ടോബര്‍ 2010 (11:06 IST)
ശ്രീലങ്കക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നായകന്‍ റിക്കി പോണ്ടിംഗ് തിരിച്ചെത്തി. ഷെയ്ന്‍ വാട്സന്‍, മിച്ചല്‍ ജോണ്‍സന്‍ എന്നിവരും തിരിച്ചെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നടന്ന ഏകദിന പരമ്പരയില്‍ ഇവര്‍ മൂന്ന് പേരും കളിച്ചിരുന്നില്ല. ഇന്ത്യന്‍ പര്യടനത്തില്‍ തകര്‍ന്ന ടീമിനെ വീണ്ടും ശക്തിപ്പെടുത്താനാണ് പോണ്ടിംഗ് ലക്‍ഷ്യമിടുന്നത്.

ലോകകപ്പിന് മുന്നോടിയായി മികച്ച ഏകദിന ടീമിനെ കണ്ടെത്തേണ്ടതുണ്ട്. താസ്മാനിയയുടെ സ്പിന്നര്‍ എക്സാവിയര്‍ ദൊഹെര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് ടീമിലെ പ്രധാന മാറ്റം. നവംബര്‍ മൂന്നിന് മെല്‍ബണില്‍ നടക്കുന്ന ആദ്യ ഏകദിനത്തില്‍ ദൊഹര്‍ത്തി കളിച്ചേക്കുമെന്നാണ് കരുതുന്നത്. ഓസീസ് ടീമില്‍ മികച്ച സ്പിന്നറുടെ അഭാവം തലവേദനയായിട്ടുണ്ട്.

ഓസീസ് ടീം: ഷെയ്ന്‍ വാട്സണ്‍, ഷോണ്‍ മാര്‍ഷ്, റിക്കി പോണ്ടിംഗ്, മൈക്കല്‍ ക്ലാര്‍ക്ക്, കാമറൂണ്‍ വൈറ്റ്, ബ്രാഡ് ഹഡിന്‍, സ്റ്റീവ് സ്മിത്ത്, ജോണ്‍ ഹാസ്റ്റിംഗ്സ്, നഥാന്‍ ഹൌരിച്ച്, മിച്ചല്‍ ജോണ്‍സന്‍, മൈക്കല്‍ ഹസ്സി, ക്ലിന്റ് മെക്കെ, പീറ്റര്‍ സിഡില്‍, എക്സേവിയര്‍ ദൊഹര്‍ത്തി, മിറ്റ്ച്ചെല്‍ സ്റ്റാര്‍ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :