ഉന്മുക്തിന്റെ മികവില്‍ ഇന്ത്യന്‍ യുവനിരയ്ക്ക് മൂന്നാം ലോകകിരീടം

ടൗണ്‍സ്‌വില്‍| WEBDUNIA|
PTI
PTI
ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യന്‍ യുവനിര അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടി. ഓസ്‌ട്രേലിയയെ 6 വിക്കറ്റിന് തോല്‍‌പിച്ചാണ് കിരീടം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെ‌യ്‌ത ഓസ്‌ട്രേലിയ 225 റണ്‍സ് നേടി. തുടര്‍ന്ന് ബാറ്റ് ചെയ്‌ത ഇന്ത്യ 14 ബോളുകള്‍ ബാക്കി നില്‍‌ക്കെ വിജയം സ്വന്തമാക്കി. ക്യാപ്‌റ്റന്‍ ഉന്മുക്ത് ചന്ദിന്റെ(111) വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. വിക്കറ്റ് കീപ്പര്‍ സ്‌മിത് പട്ടേല്‍(62), ബാബ അപരാജിത്(33) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി സന്ദീപ് ശര്‍മ 4 വിക്കറ്റ് വീഴ്ത്തി.

ഇന്ത്യയുടെ മൂന്നാമത്തെ അണ്ടര്‍ 19 ലോകകപ്പ് കിരീടമാണ് ഉന്മുക്ത് ചന്ദിന്റെ യുവനിര നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :