ഉത്തേജകമരുന്ന്; റൈഡര്‍ക്ക് വിലക്ക്

വെല്ലിംഗ്ടണ്‍| WEBDUNIA| Last Modified ബുധന്‍, 21 ഓഗസ്റ്റ് 2013 (09:01 IST)
PRO
ഉത്തേജക മരുന്ന് ഉപയോഗിച്ചത് തെളിഞ്ഞതിനെ തുടര്‍ന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ്‌ താരം ജസ്സി റൈഡര്‍ക്ക് ആറു മാസത്തേക്ക് വിലക്ക്. മാര്‍ച്ചില്‍ ഒരു ആഭ്യന്തര മല്‍സരത്തിനിടെ നടന്ന പരിശോധനയിലാണ് റൈഡര്‍ പിടിക്കപ്പെട്ടത്‌.

ഭാരംകുറയ്ക്കാന്‍ കഴിച്ച മരുന്നില്‍ നിരോധിക്കപ്പെട്ട ഉത്തേകം ഉണ്ടായിരുന്നുവെന്നാണ് തെളിഞ്ഞത്. താന്‍ മരുന്നു കഴിച്ചതു തടികുറയ്ക്കാനാണെന്നും ഉത്തേജനം ഉണ്ടാകാനല്ലെന്നുമുള്ള റൈഡറുടെ വാദം ട്രൈബ്യൂണല്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ കഴിക്കുന്ന മരുന്നില്‍ നിരോധിത വസ്‌തുവുണ്ടോ എന്ന്‌ അന്വേഷിക്കാതിരുന്നതു താരത്തിന്റെ തെറ്റാ‍ണെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.

മരുന്നിന്റെ പുറത്ത് ഉത്തേജമരുന്നിന്റെ അംശം ഉള്ളതായി രേഖപ്പെടുത്തിയിരുന്നത് താരം ശ്രദ്ധിക്കാതിരുന്നത് തെറ്റായിപ്പോയെന്നും കോടതി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ റൈഡര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :