ഉത്തേജക വിവാദം: പാകിസ്ഥാന്‍ സ്പിന്നര്‍ റഹ്‌മാന് വിലക്ക്

ലണ്ടന്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
പാകിസ്ഥാന്‍ സ്‌പിന്നര്‍ അബ്‌ദുര്‍ റഹ്‌മാനെ 12 ആഴ്ചത്തേക്ക് ക്രിക്കറ്റില്‍ നിന്നും വിലക്കി. ഇംഗ്ലണ്ടില്‍ നടന്ന മത്സരത്തിനിടെ റഹ്‌മാന്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചത് തെളിഞ്ഞതിനെ തുടര്‍ന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയത്.

ഇംഗ്ലിഷ് കൌണ്ടി ക്രിക്കറ്റിലെ സിയാല്‍ക്കോട്ട് സ്റ്റാലിയന്‍ ക്ലബ്ബ് അംഗമായ റഹ്‌മാന്‍ സോമര്‍സെറ്റിനായി കളിക്കുമ്പോഴാണ് പിടിയിലായത്. തുടര്‍ന്ന് നടന്ന ഉത്തേജകമരുന്ന് പരിശോധനയില്‍ റഹ്‌മാന്‍ മരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. സൌത്താഫ്രിക്കയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ഇംഗ്ലിഷ് കൌണ്ടി ക്രിക്കറ്റില്‍ നിന്നും റഹ്‌മാനെ വിലക്കിയിരിക്കുകയാണ്. ഡിസംബര്‍ 21 വരെയാണ് വിലക്ക് നിലനില്‍ക്കുന്നത്.

ചെയ്ത തെറ്റിന് താന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനോടും കൌണ്ടി ക്രിക്കറ്റ് ക്ലബ്ബിനോടും ആരാധകരോടും ക്ഷമാപണം നടത്തുന്നുവെന്ന് റഹ്‌മാന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :