ഇശാന്തിന് ആറ് വിക്കറ്റ്; ന്യൂസിലാന്‍ഡ് 192ന് പുറത്ത്
വെല്ലിങ്ടണ്‍|
WEBDUNIA|
PTI
ഇന്ത്യന്‍ പേസ് ബൌളിംഗിനു മുന്നില്‍ കീവീസ് ചിറകറ്റു വീണു. ബാസിന് റിസര്‍വ് ഗ്രൗണ്ടില്‍ ഇശാന്ത് ശര്‍മയുടെയും മുഹമ്മദ് ഷമിയുടെയും പേസിന് മുന്നില്‍ അടിപതറിയ ന്യൂസീലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 192 റണ്‍സിന് പുറത്തായി.
ടോസ് നേടി ഇന്ത്യ ബാറ്റിങ്ങിനയച്ച കീവീസിന് 52.5 ഓവര്‍ മാത്രമാണ് ക്രീസില്‍ നിലയുറപ്പിക്കാനായത്. ആറു വിക്കറ്റ് നേടിയ ഇശാന്ത് ശര്‍മയും നാലു വിക്കറ്റ് പിഴുത മുഹമ്മദ് ഷമിയുമാണ് കിവീസിന്റെ ചിറകരിഞ്ഞത്.
47 റണ്‍സെടുത്ത കെയ്ന്‍ വില്ല്യംസനാണ് ടോപ്സ്കോറര്‍. നീഷം 33 ഉം സൗത്തി 32 ഉം റണ്‍സെടുത്ത് ചെറിയ ചെറുത്തുനില്‍പ്പ് നടത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 46 ഓവര്‍ പിന്നിട്ടപ്പോള്‍ എട്ടിന് 165 റണ്‍സ് എന്ന നിലയിലാണ് കിവീസ്. 14 ഓവര്‍ എറിഞ്ഞ ഇശാന്ത് 43 റണ്‍സിനാണ് അഞ്ചു വിക്കറ്റ് പിഴുതത്. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഫുള്‍ട്ടണ്‍ (13), റൂതര്‍ഫോഡ് (12), വില്ല്യംസണ് (47), ലാതം (0), മെക്കല്ലം (8), ആന്ഡേഴ്സണ് (24), വാള്‍ട്ടിങ് (0), നീഷാം (33), സൗത്തി (32), ബൗള്‍ട്ട് (2) എന്നിവരാണ് എന്നിവരാണ് കാര്യമായ ചെറുത്തുനില്‍പ്പ് കൂടാതെ മടങ്ങിയത്.
ഇന്ത്യക്കായി ചേതേശ്വര്‍ പൂജാരയും ശിഖര്‍ ധവാനുമാണ് ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത്. രണ്ടു ടെസ്റ്റുള്ള പരമ്പരയില്‍ ഒന്നാം ടെസ്റ്റ് വിജയിച്ച ന്യൂസീലന്‍ഡ് മുന്നിലാണ്.