കൊളംബോ|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ സൂപ്പര്‍ പോരാട്ടം. ചാമ്പ്യന്മാരുടെ ആവേശ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇരുവരും ഇന്ന് കൊളംബോയിലെ പ്രേമദാസ സ്‌റ്റേഡിയത്തിലേറ്റുമുട്ടുന്നത്.
ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യക്കു പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അഫ്‌ഗാനിസ്‌താനെതിരേ നടന്ന കളി ജയിച്ചെങ്കിലും ബാറ്റിംഗിലും ബൗളിംഗിലും ആധികാരിക പ്രകടനം നടത്താന്‍ ഇന്ത്യക്കു കഴിഞ്ഞിരുന്നില്ല. എന്നാല്‍ അഫ്‌ഗാനിസ്‌താനെതിരേ നേടിയ ആധികാരിക ജയം ആവര്‍ത്തിക്കാമെന്നാണ്‍ പ്രതീക്ഷയെന്ന് ഇംഗ്ലീഷ് ക്യാപ്‌റ്റന്‍ സ്‌റ്റുവര്‍ട്ട് ബ്രോഡ് പറഞ്ഞു .