ഇന്ത്യന്‍ ക്രിക്കറ്റിന് നല്ല സമയം: സച്ചിന്‍

ഓക്‍ലാന്‍ഡ്| WEBDUNIA|
ഇന്ത്യന്‍ ക്രിക്കറ്റിന് ഏറെ ഉണര്‍വ്വ് നല്‍കുന്ന സമയമാണിതെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു. ന്യൂസിലാന്‍ഡില്‍ ഇന്ത്യ നേടിയ ചരിത്രവിജയം പരാമര്‍ശിച്ചാണ് ടെന്‍ഡുല്‍ക്കറിന്‍റെ അഭിപ്രായം. കീവീസ് മണ്ണിലെ വിജയം തനിക്ക് ഏറെ സംതൃപ്തി നല്‍കിയെന്ന് അദ്ദേഹം വ്യക്തമാക്കി.

രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനസെക്ഷനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ടെന്‍ഡുല്‍ക്കര്‍. ന്യൂസിലാന്‍ഡില്‍ പരമ്പര വിജയിക്കുകയാണെങ്കില്‍ അത് ഇരട്ടിമധുരം നല്‍കുമെന്നും സച്ചിന്‍ പറഞ്ഞു.

ഇതിന് മുമ്പും ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും ഇത്ര മികച്ചതായിരുന്നില്ലെന്ന് സച്ചിന്‍ ചൂണ്ടിക്കാട്ടി. 2001 മുതല്‍ മികച്ച രീതിയിലാണ് ഇന്ത്യ ടെസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നത്.വിദേശപര്യടനങ്ങളിലെ മിക്ക കളികളിലും ഇന്ത്യയ്ക്ക് വിജയിക്കാനായിട്ടുണ്ട്. ടീമിന്‍റെ ഓള്‍‌റൌണ്ട് മികവിലാണ് ഈ നേട്ടം കൊയ്യാനാകുന്നതെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

ഐപി‌എല്‍ മത്സരങ്ങള്‍ വിദേശത്തേക്ക് മാറ്റിയതില്‍ നിരാശയുണ്ടെന്നും സച്ചിന്‍ പറഞ്ഞു. ഇന്ത്യയിലെ കാണികള്‍ കഴിഞ്ഞ കൊല്ലം മത്സരങ്ങള്‍ നന്നായി ആസ്വദിച്ചിരുന്നുവെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :