ഇന്ത്യക്ക് വിജയലക്ഷ്യം 212 റണ്‍സ്

കൊച്ചി| WEBDUNIA|
PTI
വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 212 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസ് 48.1 ഓവറില്‍ 211 റണ്‍സിന് പുറത്തായി.

വിന്‍ഡീസിന് വേണ്ടി ബ്രാവോ അര്‍ദ്ധ സെഞ്ച്വറി നേടി. റണ്ണൊന്നും എടുക്കാതെയാണ് ഗെയ്ല്‍ കളംവിട്ടത്. പുറത്താകാതിരിക്കുന്നതിനായി ക്രീസിലേക്ക് ഡൈവ് ചെയ്ത ഗെയ്‌ലിന് പരുക്കേറ്റിട്ടുണ്ട്.

ഗെയ്‌ലിന് പിന്നാലെ ക്രീസിലെത്തിയ ജോണ്‍സണ്‍ ചാള്‍സ് 42 (34 പന്ത്), മാര്‍ലന്‍ സാമുവല്‍സ് 24(35), ലെന്‍ഡി സിമ്മണ്‍സ് 29(40), നര്‍സിംഗ് ഡിയോനരൈന്‍ 4(14), ഡാരെന്‍ ബ്രാവോ 59, ഡ്വെയ്ന്‍ ബ്രാവോ 24(28) ഡാരന്‍ സമി 5(16), സുനില്‍ നരൈന്‍ 0(6), രാംപോള്‍ 1(14) എന്നിവര്‍ക്ക് ക്രീസില്‍ പിടിച്ച് നില്‍ക്കാനായില്ല.

ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതവും അശ്വിന്‍ 2 വിക്കറ്റും മുഹമ്മദ് ഷമി 1 വിക്കറ്റും നേടി. ച്ചിയിലെ പിച്ചില്‍ വിന്‍ഡീസിന്റെ എട്ടു വിക്കറ്റുകളും പിഴുതത് സ്പിന്‍ ബൗളര്‍മാരാണ്. വിന്‍ഡീസ് ടീമിന്റെ വാലറ്റത്തെ ബാറ്റിംഗ് നിര പൂര്‍ണ്ണമായും നിരാശപ്പെടുത്തി.

തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണ് തുടങ്ങിയതോടെ വലിയ ഷോട്ടുകള്‍ക്ക് മുതിരാതെ ക്രീസില്‍ പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :