ഇന്ത്യ ഫോളോ ഓണ്‍ വഴങ്ങി

നേപ്പിയര്‍| WEBDUNIA|
ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ കിവീസിനെതിരെ ഇന്ത്യ ഫോളോ ഓണ്‍ വഴങ്ങി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സ് എന്ന നിലയില്‍ ശനിയാഴ്ച ഒന്നാമിന്നിംഗ്സ് ബാറ്റിംഗ് പുനരാ‍രംഭിച്ച ഇന്ത്യയ്ക്ക് 305 റണ്‍സിന് എല്ലാ വിക്കറ്റുകളും നഷ്ടമാകുകയായിരുന്നു.

അര്‍ദ്ധസെഞ്ച്വറിയുടെ വക്കില്‍ ഒരിക്കല്‍ കൂടി പുറത്തായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ(65 പന്തില്‍ 49) വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ജീതന്‍ പട്ടേലിന്‍റെ പന്ത് ഓഫ് സ്റ്റമ്പിന് പുറത്തുകൂടി പായിച്ച് സച്ചിന്‍ ടെയ്‌ലറുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. പിന്നീട് ക്രീസില്‍ ഒന്നിച്ച ലക്ഷ്മണ്‍ ദ്രാവിഡ് കൂട്ടുകെട്ടിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ.

റൈഡറുടെ ഒരു പന്തില്‍ അനാവശ്യഷോട്ടിന് ശ്രമിച്ച ദ്രാവിഡ് കീപ്പര്‍ മക്‍കെല്ലത്തിന് പിടികൊടുത്ത് മടങ്ങിയതോടെ ഈ പ്രതീക്ഷയും അസ്തമിച്ചു. അഞ്ച് വിക്കറ്റുകള്‍ക്ക് 246 റണ്‍സ് എന്ന നിലയിലാ‍യിരുന്നു അപ്പോള്‍ ഇന്ത്യ.

തുടര്‍ന്നെത്തിയ യുവരാജ് വന്നപോലെ തന്നെ മടങ്ങി(11 പന്തില്‍ നിന്ന് 0). പിന്നീട് പതിവു ഘോഷയാത്രയായിരുന്നു. ഹര്‍ഭജന്‍ സിംഗിന് മാത്രമാണ് പിന്നീട് രണ്ടക്കം കടക്കാനായത്( 11 പന്തില്‍ നിന്ന് 18 റണ്‍സ്) എട്ട് റണ്‍സെടുത്ത സഹീര്‍ഖാനെ റൈഡറുടെ കയ്യിലെത്തിച്ച് ബ്രെയ്ന്‍ ഇന്ത്യയുടെ ഒന്നാമിന്നിംഗ്സിന് തിരശ്ശീലയിട്ടു.

ഫോളോ ഓണ്‍ വഴങ്ങി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ അഞ്ച് ഓവറുകള്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 13 റണ്‍സ് എടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :