ഇന്ത്യ ഫോമില്‍; ചാമ്പ്യന്‍സ് ട്രോഫി ആര്‍ക്കെന്ന് നാളെയറിയാം

ബര്‍മിങ്ങാം| WEBDUNIA|
PRO
PRO
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-ഇംഗ്ലണ്ട് ഫൈനല്‍ ഞായറാഴ്ച. ചാമ്പ്യന്‍സ് ട്രോഫിയിലും ഒന്നാം സ്ഥാനം നിലനിര്‍ത്തുമോയെന്നാണ് ആരാധകവൃന്ദം ഉറ്റുനോക്കുന്നത്. ലോക റാങ്കിങ്ങില്‍ ഒന്നാമന്മാരായ ഇന്ത്യയും(122 പോയന്റ്) രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടും (114 ) ആധികാരിക വിജയങ്ങളോടെയാണ് ഫൈനലിലെത്തിയിട്ടുള്ളത്. ആദ്യ സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ട് പ്രബലരായ ദക്ഷിണാഫ്രിക്കയെ 75 പന്തുകള്‍ ബാക്കിനിലേ്ക്ക, ഏഴ് വിക്കറ്റിന് തകര്‍ത്തപ്പോള്‍ വ്യാഴാഴ്ച കാര്‍ഡിഫില്‍ നടന്ന രണ്ടാം സെമിയില്‍ ലോകചാമ്പ്യന്മാരായ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തുരത്തി.

പ്രകടനമികവില്‍ ടൂര്‍ണമെന്റിലെ മികച്ച രണ്ട് ടീമുകള്‍തന്നെ ഫൈനലിലും എത്തി. ഇന്ത്യ ഒറ്റ മത്സരവും തോല്ക്കാതെയാണ് ഫൈനലിലെത്തിയതെങ്കില്‍ ഇംഗ്ലണ്ടിന് ഗ്രൂപ്പ് മത്സരത്തില്‍ ശ്രീലങ്കയോട് തോറ്റിരുന്നു. കുമാര്‍ സംഗക്കാരയുടെ സെഞ്ച്വറി പ്രകടനത്തില്‍ തോല്‍വി വഴങ്ങേണ്ടിവന്ന ഇംഗ്ലണ്ട് അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് പിന്നീടുള്ള കളികള്‍ ജയിച്ചത്. ഇംഗ്ലണ്ടിനെ തോല്പിച്ച ശ്രീലങ്കയെ നിഷ്‌പ്രഭമാക്കുന്ന പ്രകടനമാണ് സെമിയില്‍ ഇന്ത്യ പുറത്തെടുത്തത്.

ശക്തമായ 'ബി' ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്കയെ 26 റണ്‍സിനും വെസ്റ്റിന്‍ഡീസിനെയും പാകിസ്താനെയും എട്ട് വിക്കറ്റിന് വീതവും പരാജയപ്പെടുത്തി സെമിയിലേക്ക് കുതിച്ച ഇന്ത്യ സെമിയില്‍ പിഴവറ്റ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ വമ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു. ലങ്കയെ ബാറ്റിങ്ങിനുവിട്ട് 181 റണ്‍സിലൊതുക്കിയ ടീം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കുറിച്ചു.

ബാറ്റിങ്ങില്‍ നാല് കളികളില്‍ 110.65 റണ്‍സ് ശരാശരിയില്‍ 332 റണ്‍സ് വാരിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പ്രകടനമാണ് ഏറ്റവും ശ്രദ്ധേയം. രണ്ട്‌സെഞ്ച്വറിയും ഒരു അര്‍ധശതകവുമടങ്ങുന്നതാണിത്. മറ്റൊരു മത്സരത്തില്‍ രണ്ട് റണ്‍സിനാണ് ധവാന് അര്‍ധശതകം കൈവിട്ടുപോയത്. ധവാന്റെ ബാറ്റിങ് ഫോമിലാണ് ഇന്ത്യ വിജയാടിത്തറയിടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :