ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 35 ഓവര്‍ പിന്നിട്ടപ്പോള്‍ നാല് വിക്കറ്റില്‍ 240 റണ്‍സെടുത്ത് ഇന്ത്യ പൊരുതുന്നു. 325 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. അര്‍ദ്ധശതകം തികച്ചാണ് ഗൊതം ഗംഭീറും(52), യുവരാജും(61) പുറത്തായത്.
വിരാട് കോഹ്ലി(15), രഹാനെ(41) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. റെയ്ന്‍(27), ധോണി(2) എന്നിവരാണ് ഇപ്പോള്‍ ക്രീസില്‍ ഉള്ളത്.
ടോസ് നേടി ആദ്യമിറങ്ങിയ ഇംഗ്ലണ്ടിന്റെ കുക്കും ബെല്ലും ഇന്ത്യയെ പൊരിച്ചു. 11 ബൊണ്ടറികളും ഒരു സിക്സുമാണ് കുക്ക് നേടിയത്. ഒമ്പത് ബൌണ്ടറികളാണ് ബെല്‍ അടിച്ചുകൂട്ടിയത്. കെ പി പീറ്റേഴ്സണ്(44), ഇയോവിന്‍ മോര്ഗന്(41) എന്നിവരും നല്ല സ്കോര്‍ തന്നെ നേടി പുറത്തായി. ക്രെയ്ഗ് കിസ്വെറ്റര്‍(24), എസ് ആര് പാല്(44) എന്നിവര്‍ പുറത്താകാതെ നിന്നു.
ടെസ്റ്റിലെ തിരിച്ചടികള്‍ക്ക് തക്ക മറുപടി കൊടുക്കാനാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിനെതിരെ വീണ്ടും കളത്തിലേക്ക് ഇറങ്ങിയത്. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം പകല്‍ 12നാണ് ആദ്യ ഏകദിനത്തിന്റെ തുടക്കമായ്ത്.
പരമ്പര നേടിയാല്‍ ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തുമെന്ന നേട്ടവും ഇന്ത്യക്ക് മുന്നിലുണ്ട്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയം ആദ്യമായാണ് ഒരു രാജ്യാന്തര മത്സരത്തിനു വേദിയാകുന്നത്.
ഇപ്പോഴത്തെ സ്കോര്‍ ഇംഗ്ലണ്ട് 325/4
ഇന്ത്യ 215/4 (36.3 ഓവര്‍)
ഇംഗ്ലണ്ട് ടീം: ഐആര്‍ ബെല്‍, കെപി പീറ്റേഴ്സണ്, എഎന്‍ കുക്ക്, ജയിംസ് ട്രെഡ്വെല്, എസ് ആര് പാല്, ടിം ബ്രേസ്നന്, ഇയോവിന്‍ മോര്ഗന്, ക്രെയ്ഗ് കിസ്വെറ്റര്‍, സ്റ്റീവന്‍ ഫിന്, ജെയ്ഡ് ഡെന്‍ബാച്ച്, ജോ റൂട്ട്