ലണ്ടന്‍|
WEBDUNIA|
Last Modified വ്യാഴം, 7 ജനുവരി 2010 (17:59 IST)
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മൂന്നാം എഡിഷന് ഇംഗ്ലണ്ട് താരങ്ങള്‍ക്ക് നഷ്ടമാകില്ലെന്ന് ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡി. സ്വന്തം ട്വിറ്റര്‍ പേജിലാണ് ലളിത് മോഡിയുടെ വിശദീകരണം. ഈ മാസം 19ന് നടക്കുന്ന താര ലേലത്തില്‍ ഇംഗ്ലണ്ട് കളിക്കാരെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന വാര്‍ത്തയോടുള്ള പ്രതികരണമാണ് മോഡിയുടെ പുതിയ ട്വിറ്റര്‍ കുറിപ്പ്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്കാന് അദ്ദേഹം തയ്യാറായിട്ടില്ല.
എന്നാല്‍ ഇംഗ്ലീഷ് താരങ്ങളെ ഉള്‍പ്പെടുത്തിയാലും അവരെ മത്സരസമയത്ത് വിട്ടുകിട്ടുമോ എന്ന ആശങ്കയും ചിലകളിക്കാരില്‍ ഫ്രാഞ്ചൈസികള്‍ക്ക് താല്പര്യമില്ലാത്തതുമാണ് ഇംഗ്ലീഷ് താരങ്ങളുടെ അസാന്നിധ്യത്തിന് കാരണമെന്നും സൂചനയുണ്ട്.