ആഷസ് പരമ്പര; ഓസ്ട്രേലിയയ്ക്ക് വിജയം

ബ്രിസ്ബെയ്ന്‍| WEBDUNIA|
PRO
ആഷസ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിന് ദയനീയ തോല്‍വി. 2ന് 24 എന്ന നിലയില്‍ ഉയര്‍ത്തിയ 561റണ്‍സ് വിജയലക്ഷ്യത്തിലേക്ക് നാലാംദിനം ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ട് 179 റണ്‍സിന് ഓള്‍ഔട്ടായി.

ഒന്നാം ഇന്നിംഗ്സില്‍ തകര്‍ച്ച നേരിട്ട ഓസീസിനെ ബ്രാഡ് ഹാഡിനൊപ്പം കരകയറ്റിയ മിച്ചല്‍ ജോണ്‍സന്‍(64), രണ്ടാം ഇന്നിംഗ്സില്‍ പുറത്താകാതെ 39 റണ്‍സും എടുത്തു. രണ്ടിന്നിംഗ്സിലുമായി ഒന്‍പത് വിക്കറ്റും വീഴ്ത്തി ഇംഗ്ലണ്ടിനെ തോല്‍‌വിയിലേക്ക് തള്ളിയ ജോണ്‍സനാണ് കളിയിലെ താരം.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ ജോണ്‍സനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. സ്കോര്‍: ഓസ്ട്രേലിയ: 295, 7ന് 401. ഇംഗ്ലണ്ട്: 136, 179.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :