ആര്‍ത്തിയോടെ ഇരിക്കുന്ന സച്ചിനെ ഭയക്കണമെന്ന് രവിശാസ്ത്രി

മെല്‍ബണ്‍| WEBDUNIA|
PRO
മത്സരത്തില്‍ നിന്നും ഏറെ നാളായി വിട്ടുനില്‍ക്കുന്നതിനാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ ഭയക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി. സച്ചിന്‍ ആര്‍ത്തിയോടെ ഇരിക്കുന്ന സമയമായിരിക്കും ഇതെന്നും അദ്ദേഹത്തിന്റെ മുന്നില്‍ കിട്ടുന്ന ഇരകളെ പരമാവധി ഉപയോഗപ്പെടുത്താന്‍ അദ്ദേഹം ശ്രമിക്കുമെന്നും ശാസ്ത്രി വിലയിരുത്തി.

ചെന്നൈയില്‍ ഫെബ്രുവരി 22 ന് നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റിലൂടെ തിരിച്ചുവരുന്ന സച്ചിന്റെ പ്രകടനം കാണാനാണ് എല്ലാവരും കാത്തിരിക്കുകയെന്നും രവി ശാസ്ത്രി പറഞ്ഞു.

ഇന്ത്യന്‍ ബാറ്റിങ് ലൈന്‍ അപ്പില്‍ തന്നെ ഏറ്റവും മികച്ച താരം സച്ചിനാണെന്നും ശാസ്ത്രി പറയുന്നു. സച്ചിന്‍ ബാറ്റ് ചെയ്യുമ്പോള്‍ കാണികളെല്ലാം പതിയെ ഒരു മായിക ലോകത്തേക്ക് പോകും. അത് അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ സ്വാഭാവികതയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറിലാണ് സച്ചിന്‍ ഏകദിനക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :