ആരാധകരോട് ധോണിയുടെ ക്ഷമാപണം

ഓക്‍ലാന്‍ഡ്| WEBDUNIA|
ന്യൂസിലാന്‍ഡിനെതിരായ നിരാശാജനകമായ പ്രകടനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിക്ക് ഖേദം. ടീം ഇന്ത്യയുടെ ആരാധകരോട് ധോണി ക്ഷമാപണം നടത്തി.

ഓക്‍ലാ‍ന്‍ഡില്‍ നടന്ന അവസാ‍ന ഏകദിനത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്സ് 149 റണ്‍സില്‍ അവസാനിച്ചിരുന്നു. ഉയര്‍ന്ന നിലവാരം കാക്കുന്നതില്‍ ടീം പരാജയപ്പെട്ടതായി ധോണി പറഞ്ഞു. ഇതിലും നന്നായി കളിക്കാമായിരുന്നുവെന്ന് വ്യക്തമാക്കികൊണ്ടായിരുന്നു ധോണിയുടെ കുറ്റസമ്മതം.

എന്നാല്‍ പരമ്പരയിലെ മറ്റ് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചതിന് ധോണി ടീമംഗങ്ങളെ അഭിനന്ദിച്ചു. ഗുണനിലവാരമുള്ള ക്രിക്കറ്റാണ് മറ്റ് മത്സരങ്ങളില്‍ ഇന്ത്യ കാഴ്ച്ചവെച്ചത്. വരുന്ന ടെസ്റ്റ് മത്സരങ്ങളിലും ഇതേ നിലവാരത്തോടെ കളിക്കുമെന്ന് ധോണി പറഞ്ഞു. എട്ട് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരാണ് ഓക്‍ലാന്‍ഡില്‍ നടന്ന മത്സരത്തില്‍ ഒറ്റയക്കത്തിന് പുറത്തായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :