ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ട്

PROPRO
ന്യൂസിലന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയം ഇംഗ്ലണ്ടിന്. 114 റണ്‍സിന്‍റെ കൂറ്റന്‍ വിജയമാണ് ഇംഗ്ലണ്ട് കണ്ടെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുന്നോട്ട് വച്ച വിജയ ലക്‍‌ഷ്യം 307 റണ്‍സിന്‍റേതായിരുന്നു. എന്നാല്‍ കിവീസ് 193 നു പുറത്തായി.

ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സന്‍റെ ഉജ്വല സെഞ്ച്വറിയായിരുന്നു ഇംഗ്ലണ്ടിനെ തുണച്ചത്. 112 പന്തുകളില്‍ എട്ട് ബൌണ്ടറികളും മൂന്ന് സിക്സറുകളും പറത്തിയ പീറ്റേഴ്‌സണ്‍ 110 റണ്‍സ് എടുത്ത് നടത്തിയ വെടിക്കെട്ട് ഇംഗ്ലണ്ടിനെ മികച്ച നിലയിലാക്കി. ഓപ്പണര്‍ ബെല്‍ (46) , നായകന്‍ കോളിംഗ് വുഡ് (65), ഷാ (49) എന്നിവരും നന്നായി കളിച്ചു.

മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് ഇംഗ്ലീഷ് ബൌളിംഗിനു മുന്നില്‍ തകര്‍ന്ന് പോകുകയായിരുന്നു. 27 പന്തില്‍ 36 റന്‍സ് അടിച്ചു കൂട്ടിയ ബ്രെന്‍ഡല്‍ മക്കലം ഒഴിച്ചാല്‍ ആരും തന്നെ കാര്യമായി ബാറ്റ് ചെയ്തില്ല. ഫ്ലിന്‍ (34), ഹോക്കിന്‍സ് (25), ടെയ്‌ലര്‍ (20), ഹോ (20) എന്നിവര്‍ പൊരുതിയെങ്കിലും പ്രതീക്ഷിച്ച പ്രകടനം ആരില്‍ നിന്നും ഉണ്ടായില്ല.

റിവര്‍സൈഡ്:| WEBDUNIA|
വാലറ്റത്തെ വീഴ്ത്തിയത് കോളിംഗ് വുഡായിരുന്നു. രണ്ട് ഓവറില്‍ 15 റണ്‍സ് വഴങ്ങിയെങ്കിലും നാല് വിക്കറ്റുകള്‍ ഇംഗ്ലീഷ് നായകന്‍ വീഴ്ത്തി. ബ്രോഡും സ്വാനും രണ്റ്റ് വിക്കറ്റുകളും വീഴ്ത്തി. 75 ഏകദിനങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ വംശജനായ കെവിന്‍ പീറ്റേഴ്‌സന്‍റെ ആറാം ശതമാണ് ഇംഗ്ലണ്ടിനെ തുണച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലാന്‍ഡ് 1-0 നു മുന്നിലെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :