അഴിമതി: കെ‌സി‌എക്കെതിരെ വീണ്ടും എഫ്‌ഐആര്‍

തൃശൂര്‍| WEBDUNIA|
PRO
PRD
അഴിമതിക്കേസില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍ക്കെതിരെ അന്വേഷണ സംഘം വീണ്ടും എ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. കെസിഎ സെക്രട്ടറി ടി സി മാത്യുവാണ്‌ ഒന്നാം പ്രതിയാക്കിയാണ് എഫ് ഐ ആര്‍.

കേസിലെ ആദ്യ അഞ്ച് പ്രതികള്‍ കെസി‌എ ഭാരവാഹികളാണ്. മൊത്തം 85 പ്രതികളാണുള്ളത്. ആദ്യ എഫ്‌ഐആര്‍ റദ്ദാക്കിയ കോടതി വിധി ഹൈക്കോടതി തളളിയതിനെ തുടര്‍ന്ന്‌ തൃശൂര്‍ വിജിലന്‍സ്‌ കോടതിയിലാണ്‌ അന്വേഷണ സംഘം വീണ്ടും എഫ്‌ഐആര്‍ സമര്‍പ്പിച്ചത്‌.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ 2007ല്‍ നടന്ന മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയില്‍ അഴിമതി കാണിച്ചുവെന്നാണ് കേസ്. 85000 ടിക്കറ്റുകള്‍ വിറ്റഴിച്ചുവെങ്കിലും 29000 ടിക്കറ്റുകള്‍ മാത്രം വിറ്റതായാണ്‌ കെസിഎ കണക്ക്‌ കാണിച്ചത്‌. മത്സരം കാണാനെത്തിയ പലരെയും ആഢംബര ഹോട്ടലുകളില്‍ താമസിപ്പിച്ച്‌ ടിഎയും ഡിഎയും നല്‍കിയെന്നുമാണ് പരാതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :