അണ്ടര്‍ 23 മത്സരം: പാകിസ്‌ഥാനെതിരേ ഇന്ത്യക്കു മൂന്നു വിക്കറ്റ്‌ ജയം

സിംഗപ്പുര്‍| WEBDUNIA|
PRO
എമേര്‍ജിംഗ്‌ ടീംസ്‌ കപ്പ്‌ ക്രിക്കറ്റില്‍ (അണ്ടര്‍ 23) പാകിസ്‌ഥാനെതിരേ ഇന്ത്യക്കു മൂന്നു വിക്കറ്റ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത പാകിസ്‌ഥാന്‍ നിശ്‌ചിത 50 ഓവറില്‍ ഏഴു വിക്കറ്റ്‌ നഷ്‌ടത്തില്‍ 191 റണ്ണെടുത്തു.

മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ 47.5 ഓവറില്‍ 192 റണ്ണെടുത്തു. മൂന്നു വിക്കറ്റെടുത്ത മലയാളി പേസര്‍ സന്ദീപ്‌ വാര്യരും 103 പന്തില്‍ 61 റണ്ണെടുത്ത ഓപ്പണര്‍ ഉന്മുക്‌ത് ചന്ദുമാണ്‌ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ഉസ്‌മാന്‍ സലാഹുദ്ദീന്‍ (61), അസീം ഖുമ്മാന്‍ (മൂന്ന്‌), ബിലാവല്‍ ഭാട്ടി (ഏഴ്‌) എന്നിവരെയാണു സന്ദീപ്‌ വാര്യര്‍ പുറത്താക്കിയത്‌. സന്ദീപ്‌ ശര്‍മ രണ്ടും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റുമെടുത്തു.

മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യക്കു വേണ്ടി ഓപ്പണറും വിക്കറ്റ്‌ കീപ്പറുമായ ലോകേഷ്‌ രാഹുല്‍ (46), നായകന്‍ സൂര്യകുമാര്‍ യാദവ്‌ (23) എന്നിവര്‍ തിളങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :