അണ്ടര്‍ -19 ചതുരാഷ്ട്ര ക്രിക്കറ്റ്: ഇന്ത്യക്ക് കിരീടം

ടൗണ്‍സ്‌വില്ലെ (ഓസ്‌ട്രേലിയ)| WEBDUNIA|
PRO
PRO
അണ്ടര്‍ -19 ചതുരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് കിരീടം. ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 195 റണ്‍സിന്റെ വിജയലക്‍ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. നായകന്‍ ഉന്‍‌മുക്ത് ചന്ദിന്റെ സെഞ്ച്വറി പ്രകടനത്തിന്റെ പിന്‍‌ബലത്തിലാണ് ഇന്ത്യ വിജയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് ആണ് എടുത്തത്. ഓസ്‌ട്രേലിയക്കുവേണ്ടി ബുച്ചാനന്‍ 59 റണ്‍സ് എടുത്തു. ഹെയ്ന്‍ 41 റണ്‍സ് എടുത്തു.

ഇന്ത്യക്ക് വേണ്ടി സന്ദീപ് ശര്‍മ നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. ഹര്‍മീത് രണ്ട് വിക്കറ്റുകളും എടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി നായകന്‍ ഉന്‍‌മുക്ത് 127 പന്തുകളില്‍ നിന്ന് 112 റണ്‍സ് എടുത്ത് പുറത്താകതെ നിന്നു. അക്ഷ ദീപ് നാഥ് 25 റണ്‍സുമായി പുറത്താകാതെ നിന്നു. മനന്‍ വോറ 24 പന്തുകളില്‍ നിന്ന് 23 റണ്‍സ് എടുത്തു. ഏഴ് ഓവര്‍ ശേഷിക്കയെയാണ് ഇന്ത്യ വിജയലക്‍ഷ്യം മറികടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :