പിസിബിയെ വിമര്‍ശിച്ച് അക്രവും

കറാച്ചി| WEBDUNIA| Last Modified ചൊവ്വ, 26 മെയ് 2009 (18:13 IST)
ലോകകപ്പ് വേദികള്‍ പാകിസ്ഥാനില്‍ നിന്ന് മാറ്റിയത് രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ഐസിസിയെ ധരിപ്പിക്കുന്നതില്‍ പിസിബി പരാജയപ്പെട്ടതിനാലാണെന്ന് മുന്‍ പാക് നായകന്‍ വസിം അക്രം അഭിപ്രായപ്പെട്ടു. വിഷയം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ശരിയായ രീതിയിലല്ല കൈകാര്യം ചെയ്തതെന്നും അക്രം ആരോപിച്ചു.

വേദി മാറ്റാന്‍ ഐസിസി തീരുമാനമെടുക്കുന്നതിന് മുമ്പ് തന്നെ ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കാമായിരുന്നെന്ന് അക്രം പറഞ്ഞു. എന്നാല്‍ തീരുമാനത്തിന് ശേഷമാണ് ചര്‍ച്ചയ്ക്കായി പിസിബി ഐസിസിയെ സമീപിച്ചതെന്ന് അക്രം ചൂണ്ടിക്കാട്ടി.

പ്രതികരിക്കേണ്ട സമയത്ത് ബോര്‍ഡ് പ്രതികരിച്ചില്ലെന്നും അക്രം പറഞ്ഞു. ഇതാദ്യമായാണ് വിഷയത്തില്‍ പിസിബിക്കെതിരെ നേരിട്ടുള്ള ആരോപണവുമായി അക്രം രംഗത്തെത്തുന്നത്. വേദി മാറ്റിയത് സംബന്ധിച്ച് അടുത്തമാസം മുന്നിന് പിസിബി അധികൃതര്‍ ഐസിസിയുമായി ചര്‍ച്ച നടത്തുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :