പാകിസ്ഥാനെ തകര്‍ത്തു

മിര്‍പൂര്‍| WEBDUNIA| Last Modified ശനി, 22 മാര്‍ച്ച് 2014 (09:37 IST)
PTI
പാകിസ്ഥാനെതിരെ ഇന്ത്യക്ക് മികവാര്‍ന്ന വിജയം. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നിലാണ് പാകിസ്ഥാന്‍ അടിയറവ് പറഞ്ഞത്.

ലോകകപ്പിലെ ടോപ് ടെന്‍ റൗണ്ടിലെ ഉദ്ഘാടന മല്‍സരത്തില്‍ ആദ്യം ബാറ്റുചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ 7 വിക്കറ്റിന് 130 റണ്‍സ് നേടിയപ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പത് പന്ത് ബാക്കി നില്‍ക്കെ വിജയം കാണുകയായിരുന്നു. അമിത് മിശ്ര 22 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. മിശ്രയാണ് മാന്‍ ഓഫ് ദ മാച്ച്.

ബാറ്റ്‌സ്മാന്‍മാരില്‍ 32 പന്തില്‍ 36 റണ്‍സെടുത്ത വിരാട് കോഹ്‌ലിയും 28 പന്തില്‍ 35 റണ്‍സെടുത്ത സുരേഷ് റെയ്‌നയും മികച്ചുനിന്നു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത് 66 റണ്‍സാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :