കടുവകളെ തകര്‍ത്ത ഹോങ്കോങ്ങ്

ചിറ്റഗോങ്ങ്| WEBDUNIA| Last Modified വെള്ളി, 21 മാര്‍ച്ച് 2014 (09:44 IST)
PRO
കടുവകള്‍ക്ക് അപ്രതീ‍ക്ഷിതമായി ഹോങ്കോങ്ങിനോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. മത്സരത്തില്‍ തോറ്റെങ്കിലും ബംഗ്ലാദേശ് ട്വന്റി20 ലോകകപ്പ്‌ ക്രിക്കറ്റിന്റെ സൂപ്പര്‍ ടെന്‍ റൗണ്ടില്‍ കടന്നു.

ഗ്രൂപ്പ്‌ എ യോഗ്യതാ റൗണ്ടിലെ അവസാനകളിയില്‍, ആദ്യംബാറ്റു ചെയ്‌ത ബംഗ്ലദേശ്‌ 16.3 ഓവരില്‍ 108ന്‌ ഓള്‍ഔ‍ട്ടായി. മറുപടി ബാറ്റിങ്ങില്‍ ഹോങ്കോങ്ങ്‌ 19.4 ഓവറില്‍ എട്ടുവിക്കറ്റ്‌ നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. നേരത്തെ, സുഭാഷ്‌ ഖാഖുറേലിന്റെ അര്‍ധസെഞ്ചുറി മികവില്‍ ഒന്‍പതു റണ്‍സിന്‌ അഫ്ഗാനിസ്ഥാനെ കീഴടക്കി നേപ്പാള്‍ സൂപ്പര്‍ ടെന്‍ പ്രവേശനത്തിന്റെ പടിവാതിലിലെത്തിയിരുന്നെങ്കിലും ബംഗ്ലദേശിനാണ് പ്രവേശനം ലഭിച്ചത്.

ബംഗ്ലദേശിനും നേപ്പാളിനും രണ്ടുജയം വീതമാണുള്ളതെങ്കിലും റണ്‍നിരക്കില്‍ മുന്നിലെത്തിയ ബംഗ്ലദേശ്‌ അടുത്ത റൗണ്ടിലെത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :