ഇന്ത്യന്‍ സിനിമകളും ചാനലുകളും പാകിസ്ഥാന്‍ നിരോധിച്ചേക്കും

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ മൂന്നാം ഘട്ട ലേലത്തില്‍ നിന്ന് പാകിസ്ഥാന്‍ കളിക്കാരെ ഒഴിവാക്കിയതിന് പകരമായി ഇന്ത്യന്‍ സിനിമകള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യം പാക് സര്‍ക്കാര്‍ ഗൌരവമായി ആലോചിക്കുന്നു. പാക് താരങ്ങളെ ഒഴിവാക്കിയതിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ പ്രതിപക്ഷ എം പിമാരും രാഷ്ട്രീയ നേതാക്കളും പാക് സര്‍ക്കരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണിത്.

പ്രതിപക്ഷ കക്ഷികളെ തണുപ്പിക്കാനുള്ള നടപടിയെന്ന നിലയിലാണ് ഇന്ത്യന്‍ സിനിമകള്‍ക്കും ചാനലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യം പാക് സര്‍ക്കാര്‍ പരിഗണിക്കുന്നത്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലായി നടക്കുന്ന ഐ പി എല്‍ മത്സരങ്ങള്‍ പാകിസ്ഥാനില്‍ സം‌പ്രേക്ഷണം ചെയ്യേണ്ടെന്ന് പാകിസ്ഥാനിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

പാക് താരങ്ങളെ ഒഴിവാക്കിയതിനെതിരെ ഐ സി സിക്ക് പരാതി നല്‍കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ഹോക്കി ടൂര്‍ണമെന്‍റില്‍ നിന്ന് പാകിസ്ഥാന്‍ ടീമിനെ പിന്‍‌വലിക്കണമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ മറ്റൊരാവശ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :