സച്ചിന്‍ സെഞ്ച്വറി മഴ പൊഴിക്കുമ്പോള്‍..

സച്ചിന് മുപ്പത്തിയൊമ്പതാം ടെസ്റ്റ് സെഞ്ച്വറി

WDFILE
കളിയെഴുത്തുക്കാര്‍ക്ക് സച്ചിന്‍ രമേഷ് തെന്‍ഡുല്‍ക്കറെന്ന കുറിയ മനുഷ്യന്‍ ഒരു വെല്ലുവിളി ഉയര്‍ത്തുന്നു. ഓരോ തവണ സെഞ്ച്വറി നേടുമ്പോഴും അദ്ദേഹത്തെ എന്തിനോട് ഉപമിക്കുമെന്ന്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍, അതികായന്‍, ലിറ്റില്‍ ജീനിയസ്‍, കൊടുങ്കാറ്റ്..കളിയെഴുത്തുക്കാര്‍ സച്ചിനെ ഇനി എന്തിനോട് ഉപമിക്കുമെന്ന വിഷമവൃത്തത്തില്‍ അലയുമ്പോള്‍ സച്ചിന്‍റെ സെഞ്ച്വറി പെരുമഴ തുടരുകയാണ്.

ക്രിക്കറ്റിന്‍റെ പൂര്‍ണ്ണതയാണ് സച്ചിന്‍. ബാറ്റ് ചെയ്യുകയെന്നത് വളരെ ലളിതമായ കാര്യമാണെന്ന തോന്നലാണ് ഈ മുംബൈക്കാരന്‍റെ ബാറ്റിംഗ് കണ്ടാല്‍ ആസ്വാദകര്‍ക്ക് അനുഭവപ്പെടുക. ഒരു ബൌളറെയും തന്‍റെ മേല്‍ ആധിപത്യം നേടുവാന്‍ അദ്ദേഹം അനുവദിക്കില്ല.

1998ലെ ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം ഓര്‍മ്മയില്ലേ?. ഈ പരമ്പരയില്‍ സച്ചിനോ, വോണിനോ തിളങ്ങുവാന്‍ കഴിയുമെന്നറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. പരമ്പര കഴിഞ്ഞപ്പോള്‍ ഷെയിന്‍ വോണ്‍ ചിത്രത്തിലൊന്നും ഉണ്ടായിരുന്നില്ല.

സച്ചിന്‍ വോണിയുടെ സ്‌പിന്‍ കെണികളെയെല്ലാം അതി വിദഗ്‌ധമായി അതിജീവിച്ചു. ആ ബാറ്റില്‍ നിന്ന് സിക്‍സറുകളുടെയും ഫോറുകളുടെയും കൂമ്പാരമുണ്ടായി. അങ്ങനെ ഇന്ത്യയില്‍ തല ഉയര്‍ത്തി വിമാനമിറങ്ങിയ വോണ്‍ തല താഴ്‌ത്തിയാണ് തിരിച്ച് വിമാനം കയറിയത്.

സ്‌പിന്‍, ഫാസ്റ്റ് ഭേദമൊന്നുമില്ലാതെയാണ് സച്ചിന്‍റെ ആക്രമണം. ഇടക്ക് തോ‍ളെല്ല് വേദന രൂപത്തില്‍ വരുന്ന ദുര്‍ഭാഗ്യമൊന്നും സച്ചിനെ തളര്‍ത്തിയിട്ടില്ല. ഏത് ടീമിനെയും തോല്‍പ്പിക്കുന്ന ഏത് ടീമിനോടും തോല്‍ക്കുന്ന വൈരുദ്ധ്യ സ്വാഭാവം പേറുന്ന ഇന്ത്യന്‍ ടീമിനെ തോളത്ത് ഏറ്റിയുള്ള സച്ചിന്‍റെ യാത്രക്ക് പ്രായമൊന്നും തടസ്സമല്ല.

അഡ്‌ലെയ്‌ഡില്‍ നിരുത്തരവാദപരമായി സെവാഗ്, ഗാംഗുലി പ്രഭൃതികള്‍ അടങ്ങുന്നവര്‍ വിക്കറ്റ് തുലച്ചപ്പോള്‍ സച്ചിന്‍ ടീമിനെ തോളത്ത് ഏറ്റിയുള്ള യാത്ര ആരംഭിച്ചു. വളരെ കരുതലോടെ ഷോട്ടുകള്‍ ഉതിര്‍ത്ത് അതേസമയം മോശം പന്തുകളെ സിക്‍സറുകളും ഫോറുകളും പറത്തി അദ്ദേഹം സെഞ്ചറി നേടി.

അഡ്‌ലെയ്ഡ്| WEBDUNIA|
ലോകക്രിക്കറ്റില്‍ ഉത്തരം കിട്ടാത്ത സമസ്യകളില്‍ ഒന്നാണ് പ്രതിഭയില്‍ സച്ചിനോ, ലാറയോ മുന്‍‌പന്തിയിലെന്ന്?. ലാറ ലോകക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. പക്ഷെ സച്ചിന്‍ പടയോട്ടം തുടരുകയാണ്. കത്തി ജ്വലിച്ചുക്കൊണ്ടിരിക്കുന്ന ഈ സൂര്യന്‍റെ പ്രകാശം ഇന്ത്യന്‍ ക്രിക്കറ്റിന് അതുല്യമായ ഊര്‍ജമാണ് നല്‍കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :