ട്വന്‍റി20 ലോകകിരീടവും ഇന്ത്യയും

അഭിലാഷ് ചന്ദ്രന്‍

team india
FILEFILE
പ്രതീക്ഷകളുടെ അമിതഭാരമില്ലാതെയാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലെത്തിയത്. നഷ്ടപ്പെടാന്‍ ഒന്നുമില്ല. ടെസ്റ്റും ഏകദിന മത്സരങ്ങളും മാത്രം കളിച്ചു ശീലിച്ചിട്ടുള്ള നാടിന് തികച്ചും അപരിചിതമായ മത്സരശൈലി. ക്രിക്കറ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളില്‍ നിന്നും ടീമുകള്‍ എത്തുന്നുണ്ടെന്ന് കേട്ടപ്പോള്‍ വെറും പ്രതിനിധാനത്തിന് വേണ്ടി മാത്രം ഇന്ത്യയും കുറച്ച് ‘കുട്ടികളെ’ അയച്ചു; അത്രമാത്രം.

ട്വന്‍റി20 എന്ന ക്രിക്കറ്റിലെ നവീന മത്സരരൂപത്തില്‍ ആകെ ഇന്ത്യയ്ക്കുള്ള പരിചയം ഒരു മത്സരം മാത്രം. ലോകകപ്പില്‍ അരങ്ങേറ്റം ദുരബലരായ സ്കോട്‌ലാന്‍ഡിനെതിരെ. പക്ഷേ, മഴ ചതിച്ചു.

പരിശീലനത്തിനുള്ള അവസരം കൂടിയാകുമായിരുന്ന മത്സരം നിഷേധിച്ച മഴ ഇന്ത്യയുടെ ഒരു വിലപ്പെട്ട പോയിന്‍റും തട്ടിയെടുത്തു. തുടര്‍ന്ന് നേരിടേണ്ടത് കരുത്തരായ പാകിസ്ഥാനെ. മത്സരിക്കുന്നത് ഇന്ത്യയുമായിട്ടാണെങ്കില്‍ സകല ദൌര്‍ബല്യങ്ങളും മറന്ന് പോരാടുന്ന പാക് പടയ്ക്ക് മുന്നില്‍ ജയിക്കുകയല്ലാതെ മറ്റ് വഴികളൊന്നും ഇന്ത്യയ്ക്ക് മുന്നില്‍ ഇല്ലായിരുന്നു.

ഭാഗധേയങ്ങള്‍ മാറിമറിഞ്ഞ ഇന്ത്യാ-പാക് മത്സരം ട്വന്‍റി20 ക്രിക്കറ്റിലെ ആദ്യ സമനില മത്സരമായി. ബൌള്‍ ഔട്ട് എന്ന പുതിയ നിയമപ്രകാരം പാകിസ്ഥാനെ കീഴടക്കി ഇന്ത്യ സൂപ്പര്‍ എട്ടിലേയ്ക്ക്. പ്രതീക്ഷകള്‍ക്ക് അപ്പോഴും ചിറകുകള്‍ മുളച്ചു തുടങ്ങിയിരുന്നില്ല.

സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ടപ്പോള്‍ ആരാധകര്‍ പ്രതീക്ഷ കൈവിട്ടു തുടങ്ങിയതാണ്. കാരണം ഇനി നേരിടേണ്ടത് ക്രിക്കറ്റിലെ ഏതു മത്സരങ്ങളിലേയും കരുത്തരായ ഇംഗ്ലണ്ടും ലോകത്തിലെ ഏറ്റവും മികച്ച പ്രൊഫഷണലുകളായ ദക്ഷിണാഫ്രിക്കയും.

പക്ഷേ, അവിടെ നിന്നാണ് ചാരത്തില്‍ നിന്നും ഫീനിക്സ് പക്ഷി ഉയര്‍ന്നു പൊങ്ങിയത്. അവകാശപ്പെടാന്‍ യാതൊന്നുമില്ലാതെ എത്തിയ ടീം. നായകനും സഹകളിക്കാര്‍ക്കും പരിചയ സമ്പന്നത തുലോം തുച്ഛം. മിക്കവരും പുതുമുഖങ്ങള്‍. 25 വയസിന് മുകളില്‍ പ്രായമുള്ളവര്‍ നാല് പേര്‍ മാത്രം.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :