നിത്യ കല്യാണ്‍|
Last Updated:
ശനി, 12 ഒക്ടോബര്‍ 2019 (16:06 IST)
വിരാട് കോഹ്ലി ബാറ്റിംഗിനിടെ അപൂര്‍വ്വമായേ പിഴവുകള്‍ വരുത്താറുള്ളൂ. നല്ല ഫോമിലാണെങ്കില്‍ ഫീല്‍ഡര്‍മാര്‍ക്ക് ഒരവസരവും കോഹ്ലി നല്‍കാറില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നതിനിടെ മൂന്നുതവണ കോഹ്ലിക്ക് പിഴച്ചു. എന്നാല്‍ ആ മൂന്ന് അവസരവും മുതലാക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാര്‍ക്ക് കഴിഞ്ഞില്ല.
കരുതലോടെയാണ് കോഹ്ലി ബാറ്റ് വീശിയതെങ്കിലും മൂന്നുതവണ പന്ത് എഡ്ജ് ചെയ്തുപോയി. പക്ഷേ അപ്പോഴൊക്കെ ദക്ഷിണാഫ്രിക്കയുടെ ഫീല്‍ഡര്‍മാര്‍ സ്ലിപ്പില്‍ കാഴ്ചക്കാരായി. ഇതോടെ സംഹാരഭാവത്തിലേക്ക് കോഹ്ലി ഗിയര്‍ മാറി. പിന്നീട് എന്താണ് സംഭവിച്ചതെന്ന് ദക്ഷിണാഫ്രിക്കന്‍ ബൌളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും ഓര്‍മ്മ കാണില്ല.
ബൌളര്‍മാര്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെ അവരെ തലങ്ങും വിലങ്ങും പ്രഹരിക്കുന്ന കോഹ്ലിയെയാണ് പിന്നീട് കണ്ടത്. കോഹ്ലി നിലവിട്ട് ബാറ്റ് ചെയ്തതോടെ
ദക്ഷിണാഫ്രിക്ക വശം കെട്ടു. അവര്‍ പരസ്പരം പഴിചാരുകയും ഫീല്‍ഡില്‍ നിയന്ത്രണം വിട്ട് പെരുമാറുകയും ചെയ്തതിന് ലോകം മുഴുവന്‍ സാക്ഷികളായി. ഇടയ്ക്ക് വ്യക്തിഗത സ്കോര്‍ 208ല്‍ നില്ക്കുമ്പോള് മുത്തുസാമിയുടെ പന്തില്‍ ഡുപ്ലെസി പിടികൂടിയപ്പോള്‍ കോഹ്ലി തിരിച്ചുനടന്നതാണ്. എന്നാല്‍ റീപ്ലെയില്‍ അത് ഓവര്‍സ്റ്റെപ് നോബോള്‍ ആണെന്ന് വ്യക്തമായതോടെ വീണ്ടും ക്രീസില്‍ മടങ്ങിയെത്തി. വേണമെങ്കില്‍ ത്രിബിള്‍ സെഞ്ച്വറി അടിക്കാമായിരുന്ന ഇന്നിംഗ്സായിരുന്നു കോഹ്ലിയുടേത്. എന്നാല്‍ വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിന്റെ വിജയത്തിന് പ്രാധാന്യം നല്കുന്ന കോഹ്ലി ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.