ശൈലി മാറ്റാൻ ഉദ്ദേശിക്കുന്നില്ല, അവസരം ഉപയോഗിക്കും; കൂറ്റൻ സ്കോറാണ് ലക്ഷ്യമെന്ന് സഞ്ജു സാംസൺ

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 28 നവം‌ബര്‍ 2019 (10:58 IST)
വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജു സാംസണുമുണ്ട്. പരിക്കേറ്റ് പുറത്തായ ശിഖർ ധവാന് പകരമാണ് സഞ്ജു ടീമിലെത്തിയിരിക്കുന്നത്. സ്ഥിരത പുലർത്തി ബാറ്റ് ചെയ്യൂ എന്നതാണ് സഞ്ജു കേൾക്കുന്ന ഒരു പ്രധാന ഉപദേശം. എന്നാൽ, അങ്ങനെ കളിക്കാൻ ഉദ്ദേശമില്ലെന്നാണ് സഞ്ജു വെളിപ്പെടുത്തുന്നത്.

‘സ്ഥിരതയില്ലാത്തത് ഒരു പ്രശ്നമായി ഞാൻ കാണുന്നില്ല. മറ്റുള്ള ബാറ്റ്സ്മാന്മാരിൽ നിന്നും വ്യത്യസ്തമാണ് എന്റെ ശൈലി. ബൌളർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്. സ്ഥിരത പുലർത്തി ബാറ്റ് ചെയ്യാൻ ശ്രമിച്ചാൽ എന്റെ ശൈലി മാറും. അവസരം കിട്ടുമ്പോഴെല്ലാം മാക്സിമം ഉപയോഗിക്കണം. കളിക്കാൻ കിട്ടുന്ന ഇന്നിങ്സുകളിൽ പരമാവധി കൂറ്റൻ സ്കോർ കണ്ടെത്തി ടീമിനെ വിജയത്തിലെത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ബാറ്റിങ്ങിലെ സ്ഥിരത ടീമിനെ വിജയിപ്പിക്കില്ല. പക്ഷേ, മികച്ച ഇന്നിങ്സിന് അതിനു കഴിയും’- സഞ്ജു പറയുന്നു.

ആവശ്യമെങ്കിൽ ടീമിൽ വിക്കറ്റ് കീപ്പർ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറെണെന്നും സഞ്ജു വ്യക്തമാക്കുന്നു. ടീം വിക്കറ്റ് കീപ്പിംഗ് എന്നെ ഏൽപ്പിച്ചാൽ മാറി നിൽക്കില്ല ആ ഉത്തരവാദിത്തം ഏറ്റെടുക്കും. അഞ്ചോ ആറോ വർഷങ്ങളായി രഞ്ജി ട്രോഫിയിലും, ഏകദിന മത്സരങ്ങളിലും ഞാൻ കേരളത്തിനായി വിക്കറ്റ് കാക്കുന്നുണ്ട്. അതുകൊണ്ട് വിക്കറ്റ് കീപ്പിംഗ് എന്നത് എനിക്ക് ഒരു അധിക ബാധ്യതയല്ല.

ടീമിന്റെ ആവശ്യം അനുസരിച്ച് എന്ത് ചെയ്യാനും ഞാൻ തയ്യാറാണ്. ഓരോ മത്സരത്തിന് മുൻപും കീപ്പറായും ഫീൽഡറായുമെല്ലാം തയ്യാറെടുപ്പ് നടത്താറുണ്ട്. വിക്കറ്റ് കീപ്പിംഗ് എനിക്ക് ഇഷ്ടമല്ല എന്ന പ്രചരണം തെറ്റാണ്. അടിസ്ഥാനപരമായി ഞാൻ ഒരു വിക്കറ്റ് കീപ്പർ തന്നെയാണ്. ടീം എന്നോട് കീപ്പ് ചെയ്യാൻ ആവശ്യപ്പെട്ടാൽ കിപ്പ് ചെയ്യും, മറിച്ച് ഫീൽഡ് ചെയ്യാനാണ് ആവശ്യപ്പെടുന്നത് എങ്കിൽ അങ്ങനെ ചെയ്യും.

മുന്നോട്ട് എന്തെല്ലാം ചെയ്യണം എന്നതിനെ കുറിച്ച് കോച്ച് രവി ശാസ്ത്രിയോടും, ക്യാപ്റ്റൻ വിരാട് കോഹ്‌ലിയോടും സംസാരിക്കും. ഇപ്പോൾ എനിക്ക് അതിനൊരു അവസരം കിട്ടിയിരിക്കുകയാണ്. ടി20 ടീമിൽ ഇടം നേടുക എന്നതല്ല രാജ്യത്തിനായി രാജ്യത്തിനായി ട്വന്റി 20 ലോകകപ്പ് നേടിയെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും സഞ്ജു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Ranji Trophy Final, Kerala vs Vidarbha: അഞ്ചാം വിക്കറ്റും ...

Ranji Trophy Final, Kerala vs Vidarbha: അഞ്ചാം വിക്കറ്റും വീണു ! ലീഡ് വഴങ്ങാതിരിക്കാന്‍ കേരളം പൊരുതുന്നു
109 പന്തില്‍ 52 റണ്‍സുമായി നായകന്‍ സച്ചിന്‍ ബേബിയാണ് ഇപ്പോള്‍ ക്രീസില്‍

WPL: ചമരി അത്തപ്പത്തുവിന് പകരമായി ജോർജിയ വോൾ യുപി ...

WPL: ചമരി അത്തപ്പത്തുവിന് പകരമായി ജോർജിയ വോൾ യുപി വാരിയേഴ്സ് ടീമിൽ
21ക്കാരിയായ ജോര്‍ജീയ വോള്‍ ഓസ്‌ട്രേലിയക്കായി ഇതുവരെ 3 ടി20 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ...

തിരിച്ചുവിളിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിനായി വരും, സാധ്യത ...

തിരിച്ചുവിളിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിനായി വരും, സാധ്യത തള്ളികളയാനാകില്ലെന്ന് ഇവാൻ വുകോമനോവിച്ച്
ഇവാന് ശേഷം മിഖായേല്‍ സ്റ്റാറെയെ മുഖ്യ പരിശീലകനാക്കി നിയമിച്ചെങ്കിലും മോശം പ്രകടനം ...

Kerala vs Vidarbha Ranji Final: വിദർഭ ബൗളിങ്ങിന് മുന്നിൽ ...

Kerala vs Vidarbha Ranji Final: വിദർഭ ബൗളിങ്ങിന് മുന്നിൽ സർവാതെയുടെ പ്രതിരോധം, രണ്ടാം ദിനം അവസാനിക്കുമ്പോൾ 131-3 എന്ന നിലയിൽ കേരളം
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് 154 റണ്‍സിനിടെ തന്നെ 2 വിക്കറ്റ് നഷ്ടമായി. ...

കളി മഴ കൊണ്ട് പോയി, ഒരു കളി പോലും ജയിക്കാതെ ചാമ്പ്യൻസ് ...

കളി മഴ കൊണ്ട് പോയി, ഒരു കളി പോലും ജയിക്കാതെ ചാമ്പ്യൻസ് ട്രോഫി അവസാനിപ്പിച്ച് പാകിസ്ഥാനും ബംഗ്ലാദേശും
29 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടില്‍ നടക്കുന്ന ഐസിസി ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടം ...