രാഹുലിന്റേയും പാണ്ഡ്യയുടേയും വിവാദ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി കോഹ്‌ലി!

രാഹുലിന്റേയും പാണ്ഡ്യയുടേയും വിവാദ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി കോഹ്‌ലി!

Last Modified വെള്ളി, 11 ജനുവരി 2019 (14:47 IST)
ഷോയിൽ ഹർദിക് പാണ്ട്യയും കെ എൽ രാഹുലും നടത്തിയ വെളിപ്പെടുത്തലുകൾക്ക് പുറമേ താരങ്ങൾക്ക് നിരവധി പരാമർശങ്ങൾ ഏൽക്കേണ്ടിവന്നിട്ടുണ്ട്. വിവാദപരാമർശത്തേത്തുടർന്ന് രണ്ടു അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും
ബി സി സി ഐ ഇവരെ വിലക്കുകയും ചെയ്‌തു.

നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ഹർദിക് പാണ്ട്യയും ചെറുപ്പത്തിൽ പോക്കറ്റിൽ നിന്ന് കോണ്ടം പിടിച്ചെന്ന് കെ എൽ രാഹുലും വെളിപ്പെടുത്തിയ കാര്യങ്ങളാണ് വിവാദത്തിന് വഴിതെളിച്ചത്. സംഭവത്തിൽ ഇന്ത്യൽ ക്രിക്കറ്റ് നായകനായ വിരാട് ഇതുവരെ ഒന്നും പ്രതികരിച്ചിരുന്നില്ല.

എന്നാൽ ഇപ്പോൾ മൗനം വെടിഞ്ഞ് താരം രംഗത്തെത്തിയിരിക്കുകയാണ്. 'ഇന്ത്യൻ ക്രിക്കറ്റിനോ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കോ ആ കാഴ്ചപ്പാടുകളുമായി യാതൊരു ബന്ധവുമില്ല, അവ പൂർണമായും വ്യക്തിപരമായ കാഴ്ചപ്പാടുകളാണ്. മറ്റ് ടീം അംഗങ്ങൾ അവരുടെ അത്തരം കമന്റുകൾ പിന്തുണയ്ക്കുന്നില്ല. ഇരുവരും പറഞ്ഞതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കും'- വിരാട് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :