ചിപ്പി പീലിപ്പോസ്|
Last Modified വെള്ളി, 13 ഡിസംബര്‍ 2019 (14:26 IST)
പരുക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന പേസ് ബോളർ
ജസ്പ്രിത് ബുമ്ര തിരിച്ചു വരവിന്റെ പാതയിലാണ്. ഇതിന്റെ ഭാഗമായി ബുമ്ര പരിശീലനം നടത്തിയിരുന്നു. ബുമ്രയുടെ ആരാധകരെ സന്തോഷിപ്പിക്കുന്ന വാർത്തയാണ് ഇന്ത്യൻ ക്യാപിൽ നിന്നും വരുന്നത്. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യൻ ബാറ്റ്സ്മാൻമാർക്കു നെറ്റ്സിൽ പന്തെറിയാൻ ബുമ്രയെത്തും
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരായ വിരാട് കോഹ്ലി,
രോഹിത് ശർമ എന്നിവരോട് എതിരിടുമ്പോൾ ബുമ്രയുടെ ഫിറ്റ്നസും മികവും വ്യക്തമാകുമെന്നാണ് കണക്കുകൂട്ടൽ. വിശാഖപട്ടണത്തു വച്ചായിരിക്കും ബുമ്രയുടെ നെറ്റ്സിലെ ‘പരീക്ഷണം’.
ബുമ്രയുടെ ഫിറ്റ്നസ് പരിശോധിക്കാനാണ് ഈ തന്ത്രം. നൂറുശതമാനം ഫിറ്റ്നസോടെ ബുമ്രയെ തിരികെ വേണമെന്നാണു പരിശീലകൻ രവി ശാസ്ത്രിയുടെ ആവശ്യം. ന്യൂസീലന്‍ഡ് പര്യടനത്തിൽ ബുമ്ര ഇന്ത്യൻ നിരയിൽ നിർണായകമാണെന്നാണു ടീമിന്റെ നിലപാട്. 2020 ജനുവരി 24നാണ് ന്യീസീലൻഡിനെതിരായ പരമ്പര ആരംഭിക്കുക. അപ്പോൾ ടീമിൽ ബുമ്ര ഉണ്ടാകുമെന്നാണ് സൂചന.